Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരുണ്ടകാലത്തേക്ക്...

ഇരുണ്ടകാലത്തേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കണം -ചിറ്റയം ഗോപകുമാർ

text_fields
bookmark_border
ഇരുണ്ടകാലത്തേക്ക് നയിക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കണം -ചിറ്റയം ഗോപകുമാർ
cancel
മാവേലിക്കര: അയിത്തം ഉൾപ്പെടെയുള്ള അനാചാരങ്ങള്‍ നിലനിന്ന ഇരുണ്ട കാലത്തില്‍നിന്ന് കേരള ജനതയെ മോചിപ്പിച്ചത് ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകന്മാരായിരുന്നുവെന്ന്​ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഇന്ന്​ വിഷലിപ്തമായ വര്‍ഗീയ ചിന്തകള്‍ പരത്തി ചിലര്‍ കേരളത്തെ പഴയ ഇരുണ്ടകാലത്തേക്ക് നയിക്കാൻ പരിശ്രമിക്കുകയാണ്​. ഇത്തരം ദുഷ്ടശക്തികളെ ഒറ്റക്കെട്ടായി നിന്ന് ചെറുത്തുതോൽപിക്കണം. ആഞ്ഞിലിപ്ര വടക്കന്‍കോവില്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ഗോപന്‍ ആഞ്ഞിലിപ്ര അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ്, അമൃത ശ്രീകുമാർ, സുരേഷ് ശ്രീശൈലം എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരായ ബിനു തങ്കച്ചന്‍, എസ്. അഖിലേഷ്, യു.ആര്‍. മനു എന്നിവര്‍ക്ക് പുരസ്‌കാരവും വാവ സുരേഷിന് വടക്കന്‍ കോവിലമ്മ പുരസ്‌കാരവും നൽകി. ചിത്രം ആഞ്ഞിലിപ്ര വടക്കന്‍കോവില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story