Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:28 AM IST Updated On
date_range 27 April 2022 5:28 AM ISTഅമ്പലപ്പുഴ കുടുംബവേദിയുടെ സ്മരണിക പ്രകാശനം ഇന്ന്
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബവേദി തയാറാക്കിയ സ്മരണിക പ്രകാശനവും വിശിഷ്ടവ്യക്തികൾക്കുള്ള സ്വീകരണവും ബുധനാഴ്ച നടക്കും. അമ്പലപ്പുഴയുടെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് പുതുതലമുറക്ക് അറിവ് പകർന്നു നൽകുന്നതിനാണ് 'മാനവം മാധവം' എന്ന പേരിൽ സ്മരണിക തയാറാക്കിയതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് അഞ്ചിന് അമ്പലപ്പുഴ സ്കൂൾ മൈതാനിയിൽ നടക്കുന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ആർ. ഹരികുമാർ തട്ടാരുപറമ്പിൽ അധ്യക്ഷത വഹിക്കും. ഗോകുലം ഗോപാലൻ കെ.ആർ. ഭാസ്കരപിള്ളക്ക് സ്മരണിക നൽകി പ്രകാശനം ചെയ്യും. കുടുംബവേദി രക്ഷാധികാരിയും ദേശീയ പുരസ്കാര ജേതാവുമായ പ്രിയദർശനെ ആദരിക്കും. ഗോപിനാഥ് മുതുകാട്, സിജുകുമാർ, ഫാസിൽ, സിയ എന്നിവർ ഒരുക്കുന്ന ദൃശ്യവിരുന്ന് നടക്കുമെന്നും ജനറൽ കൺവീനർ സി. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ, കോ ഓഡിനേറ്റർ കൊട്ടാരം ഉണ്ണികൃഷ്ണൻ, കൺവീനർ അനി വിജയൻ, സി.കെ. ചന്ദ്രൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story