Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:28 AM IST Updated On
date_range 27 April 2022 5:28 AM ISTസ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് തുടങ്ങും -മന്ത്രി വീണ
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ നിലവില്‍ കാസര്‍കോട് മുതലുള്ള ആളുകള്‍ ചികിത്സ തേടുന്നുണ്ട്. ഈ ക്ലിനിക്കിനെ ഒരു മാസത്തിനുള്ളില്‍ സ്വതന്ത്ര യൂനിറ്റാക്കും. ആലപ്പുഴക്ക് പുറമെ മലബാര്‍ മേഖലയിലും ഇത്തരം ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക പ്രസവ ശുശ്രൂഷ വിഭാഗം, പീഡിയാട്രിക്ക് ഐ.സി.യു, മോഡുലാര്‍ ഓപറേഷന്‍ തിയറ്റര്‍, ഓക്സിജന്‍ പ്ലാന്‍റ്, പവര്‍ ലോണ്‍ഡ്രി, എക്സ്-റേ യൂനിറ്റ്, സ്ത്രീ സൗഹൃദ കേന്ദ്രം എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.വി.ആര്‍. രാജു മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മുന്‍ സൂപ്രണ്ട് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടര്‍ (വിജിലന്‍സ്) ഡോ.സി. മുരളീധരന്‍ പിള്ളയെ മന്ത്രി ആദരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ്, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷാജി, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ആര്‍. രാധാകൃഷ്ണന്‍, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ബീന രമേശ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രഭ ശശികുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ നസീം ബീഗം, ആശുപത്രി ആര്‍.എം.ഒ ഡോ.എസ്. ബേബി സുല്‍ത്താന എന്നിവര്‍ പങ്കെടുത്തു. APL MINISTER VEENA സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story