Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്നരക്കിലോ...

മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel
മാവേലിക്കര: മൂന്നരക്കിലോ കഞ്ചാവുമായി കായംകുളം പെരിങ്ങാല കൊയ്​പള്ളി കാരാഴ്മ ഭാഗത്ത് മാടമ്പത്ത് വീട്ടിൽ പ്രദീപ് നന്ദനൻ (35) മാവേലിക്കര പൊലീസിന്‍റെ പിടിയിലായി. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് ഗുപ്തയുടെ നിർദേശപ്രകാരം ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന്‍റെ എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിന്‍റെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ രഹസ്യ ഓപറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. തൃശൂരിൽ കൊരട്ടി, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അഞ്ചുവർഷമായി കൊയ്​പള്ളി കാരാഴ്മയിൽ വീടുവെച്ച് താമസിക്കുകയാണ്. മാവേലിക്കര സി.ഐ സി.ശ്രീജിത്തിനൊപ്പം എസ്.ഐമാരായ എ.ഇ. സിയാദ്, ആർ. ആനന്ദകുമാർ, എസ്.സി.പി.ഒ ആർ. രാജേഷ് കുമാർ, സി.പി.ഒമാരായ വി.വി. ഗിരീഷ് ലാൽ, എസ്‌.സജു കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോട്ടോ: കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രദീപ് നന്ദനൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story