Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലൈഫ് ഭവന പദ്ധതി:...

ലൈഫ് ഭവന പദ്ധതി: പറവൂരിലെ ഫ്ലാറ്റ്‌ നിർമാണം തുടങ്ങിയയിടത്തുതന്നെ

text_fields
bookmark_border
*പത്തുമാസത്തിനകം പൂർത്തിയാക്കുമെന്നാണ്​ ​മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​ പുന്നപ്ര: പറവൂരിലെ ലൈഫ്മിഷൻ ഫ്ലാറ്റ് സമുച്ചയനിർമാണം എങ്ങുമെത്താതെ രണ്ടുവർഷം. പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2020 മാർച്ച് എട്ടിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ട ഫ്ലാറ്റ്​ സമുച്ചയത്തിനാണ്​ ഈ ഗതി. ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന്​ കഴിഞ്ഞവർഷം ജനുവരിയിൽ ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ നടത്തിയ പ്രഖ്യാപനവും പാഴായി. ഒരു മാസമായി പദ്ധതി പ്രദേശത്ത് പണികൾ സ്തംഭിച്ചിരിക്കുകയാണ്. കയറിക്കിടക്കാൻ ഇടമില്ലാത്ത 156 കുടുംബങ്ങൾക്ക്​​ പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടർ വർക്‌സിന്​ സമീപത്തെ 2.15 ഏക്കറിൽ ലൈഫ് ഭവനപദ്ധതിയിൽ ഫ്ലാറ്റ്​ നിർമിക്കാൻ തീരുമാനിച്ചത്​. പ്രീ ഫാബ്രിക്കേഷൻ നിർമാണമാണ്. രണ്ട്‌ ഫ്ലാറ്റുകളിൽ ആദ്യത്തേതിന്‍റെ പൈലിങ് ജോലികൾ പൂർത്തിയാക്കി നിർമാണസാമഗ്രികൾ ഇറക്കിയെങ്കിലും പലതവണ പണികൾ മുടങ്ങി. 35 കോടി രൂപ ചെലവിൽ ഏഴുനിലകളിൽ 78 വീതം ഫ്ലാറ്റ് യൂനിറ്റുകളുള്ള രണ്ട്​ ഭവനസമുച്ചയമാണ് നിർമിക്കുക. ഓരോ കുടുംബത്തിനുമുള്ള ഫ്ലാറ്റ് യൂനിറ്റുകൾക്ക് 22 ലക്ഷം രൂപയോളം ചെലവുവരും. 5000 ചതുരശ്രയടിവീതം വിസ്തീർണമുള്ള രണ്ട്‌ ബ്ലോക്കിലായി ആകെ 10,000 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റാണ്‌ വരുന്നത്. മഴവെള്ളസംഭരണി, സൗരോർജ പ്ലാന്‍റ്​, ഖരദ്രവ മാലിന്യനിർമാർജന സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, ചുറ്റുമതിൽ, അഗ്‌നിശമനസൗകര്യങ്ങൾ തുടങ്ങിയവയും സമുച്ചയത്തിലുണ്ടാകും. അംഗൻവാടി, വൃദ്ധജനപരിപാലനകേന്ദ്രം, ഓഫിസ് സൗകര്യം, വിനോദ-വിശ്രമകേന്ദ്രങ്ങൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും പ്ലാൻ ചെയ്തിരുന്നു. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രോജക്ട് മാനേജ്‌മെന്‍റ്​ കൺസൽട്ടൻസി. ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ്​ കരാറെടുത്തിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡിനാണ് ഗുണനിലവാരപരിശോധന മേൽനോട്ടച്ചുമതല. ലൈഫ്മിഷൻ നേരിട്ട്​ നിർമിക്കുന്ന 10 പൈലറ്റ് ഭവനസമുച്ചയങ്ങളിൽ ഒന്നാണിത്​. APL MB01 LIFE MISSION പുന്നപ്ര പറവൂരിലെ ലൈഫ്മിഷൻ ഫ്ലാറ്റ്​ സമുച്ചയനിർമാണം എങ്ങുമെത്താത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story