Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ കൺവെൻഷൻ

ജനകീയ കൺവെൻഷൻ

text_fields
bookmark_border
ജനകീയ കൺവെൻഷൻ
cancel
ആറാട്ടുപുഴ: സാമൂഹിക മുന്നേറ്റ മുന്നണിയുടെ ആഭിമുഖ്യത്തിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണ സമ്മേളനത്തിന്‍റെ തുടക്കം മംഗലത്ത്​ ജനകീയ കൺവെൻഷനോടെ ആരംഭിച്ചു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. സജീവൻ അധ്യക്ഷത വഹിച്ചു. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായി. 'ജനയുഗം' എഡിറ്റർ ഇൻ ചീഫ് രമേശ്ബാബു, 'കേരളശബ്ദം' എഡിറ്റർ ആർ. പവിത്രൻ, പ്രഫ. കോന്നി ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ സലാം, കെ.പി.എ.സി ഭൻസരീ ദാസ്, കൊല്ലം രാധാകൃഷ്ണൻ, പ്രസീദാ സുധീർ, കെ. സുഭഗൻ, കെ.വൈ. അബ്ദുൽ റഷീദ്, കെ. അനിയൻ, ഡി. കാശിനാഥൻ, കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജി. സുരേഷ് സ്വാഗതവും ജനറൽ കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലിശ്ശേരി തറവാട്ടിൽ ദീപശിഖ പ്രയാണം സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story