Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:30 AM IST Updated On
date_range 26 April 2022 5:30 AM ISTദേശീയപാത വികസനം: കെട്ടിട ഉടമകൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsbookmark_border
ആലപ്പുഴ: കടകൾ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ദേശീയപാത വികസനത്തിന്‍റെ പേരിൽ കെട്ടിട ഉടമകൾ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഇത്തരക്കാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പനുസരിച്ച് കേസെടുക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. സംസ്ഥാനത്തുടനീളം ദേശീയപാത വികസനത്തിന്‍റെ പേരിൽ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നുണ്ട്. ബാക്കിവരുന്ന സ്ഥലത്ത് തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കാത്ത കെട്ടിട ഉടമകളുടെ നിലപാട് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നടന്ന ഇത്തരം അക്രമ സംഭവങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഖേദകരമാണ്. സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിച്ച കെട്ടിട ഉടമകൾ ഇനിയും വാടക ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണ്. ഇത്തരം വിഷയങ്ങളിൽ സർക്കാർ അടിയന്തര നടപടി എടുത്തില്ലെങ്കിൽ അതിജീവിന സമരം നടത്തേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ഐ.എസ്.എം നിശ ക്യാമ്പ് സംഘടിപ്പിച്ചു ആലപ്പുഴ: ഐ.എസ്.എം ജില്ല കമ്മിറ്റി 'ഇത്തിബാഅ്' പേരിൽ നിശ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം മർകസുദ്ദഅ്വ ജില്ല സെക്രട്ടറി എ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഷമീർ ഫലാഹി, അബ്ദുൽ റഷീദ് ഉഗ്രപുരം, സജ്ജാദ് ഫാറൂഖി എന്നിവർ ക്ലാസെടുത്തു. ഐ.എസ്.എം ജില്ല വൈസ് പ്രസിഡന്‍റ് തൗഫീഖ് ഫാറൂഖി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഷഹീർ ഫാറൂഖി, ട്രഷറർ അലി അക്ബർ മദനി, കെ.എൻ.എം. മണ്ഡലം പ്രസിഡന്‍റ് കലാമുദ്ദീൻ, എം.എസ്.എം ജില്ല സെക്രട്ടറി ഷാഹിദ് ഇക്ബാൽ, അനസ് എച്ച്.അഷ്റഫ്, അസ്‌ലം മണ്ണഞ്ചേരി, അമീർ ഹാദി, ബിലാൽ ആലപ്പുഴ, ഷിഹാബുദ്ദീൻ വേണാട് തുടങ്ങിയവർ സംസാരിച്ചു. ടെക്‌ഫെഡ് വിൻഡ് ജില്ല കൺവെൻഷൻ അമ്പലപ്പുഴ: എം.എസ്.എഫ് ടെക്നിക്കൽ വിദ്യാർഥി സംഘടനയായ ടെക്‌ഫെഡ് വിൻഡ് ജില്ല കൺവെൻഷൻ അമ്പലപ്പുഴയിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഷമീം കളത്തിങ്ങൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ചെയർമാൻ ടി.എ. ജലീൽ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി ഉവൈസ് ഫൈസി പതിയാങ്കര, എ.വി. നബീൽ, എം.എസ്.എഫ് ജില്ല സെക്രട്ടറി നാസിമുദ്ദീൻ, അജ്മൽ നിസാർ, അൻവർ, കെ.ഇ. അബ്രാർ , എൻ.കെ. അസ്‌ലം,എം.പി. സുഹൈർ ,മുഹമ്മദ് ഷെഫിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ മുഹമ്മദ് ബിൻ സിയാദ് സ്വാഗതവും ട്രഷറർ ആസിഫ് നജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story