Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉപജീവനത്തിന്​ ഓട്ടോ...

ഉപജീവനത്തിന്​ ഓട്ടോ നൽകി കോൺഗ്രസ്​ പ്രവർത്തകർ

text_fields
bookmark_border
ഉപജീവനത്തിന്​ ഓട്ടോ നൽകി കോൺഗ്രസ്​ പ്രവർത്തകർ
cancel
കായംകുളം: കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപജീവനത്തിന്​ ഓട്ടോ വാങ്ങി നൽകി. ഓട്ടോ ഡ്രൈവറും മണ്ഡലം വൈസ് പ്രസിഡന്‍റുമായിരുന്ന കോയിപ്പുറത്ത് തമ്പിയുടെ കുടുംബത്തെ സഹായിക്കാനാണ്​, വാടകക്ക് ഓടിയ ഓട്ടോ വാങ്ങി മകന് നൽകിയത്. തമ്പിയുടെ മരണത്തോടെ കുടുംബം ദുരിതത്തിലായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ചടങ്ങ്​ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എം. അമ്പിളി മോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഗായത്രി തമ്പാൻ, ബ്ലോക്ക് പ്രസിഡന്‍റ്​ എ.ജെ. ഷാജഹാൻ, ഡി.സി.സി സെക്രട്ടറി എ.പി. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. നൗഫൽ, മണ്ഡലം പ്രസിഡന്‍റ്​ പി. രാജേന്ദ്രക്കുറുപ്പ്, ആർ. ഭദ്രൻ, തുണ്ടത്തിൽ ശ്രീഹരി, ഇ. നാസറുദ്ദീൻ, പി.കെ. മസൂദ്, ഷുക്കൂർ വഴിച്ചേരി, ബ്ലോക്ക് സെക്രട്ടറി പി.എൻ. രമേശൻ, സേവാ ദൾ ബ്ലോക്ക് ചെയർമാൻ ഷെഫി വാലച്ചത്ത് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കോൺഗ്രസ് സംഘടിപ്പിച്ച ഓട്ടോ കൈമാറ്റച്ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story