Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചക്കാല തൈക്കാവിൽ...

ചക്കാല തൈക്കാവിൽ സൗഹാർദത്തിന്റെ മധുരവുമായി 'സഹോദര സംഘടന'

text_fields
bookmark_border
ചക്കാല തൈക്കാവിൽ സൗഹാർദത്തിന്റെ മധുരവുമായി സഹോദര സംഘടന
cancel
അരൂക്കുറ്റി: വടുതല ജെട്ടി ചക്കാല തൈക്കാവിൽ മതസൗഹാർദത്തിന്റെ സന്ദേശമുയർത്തി പായസ വിതരണംചെയ്​തത്​ ഇഫ്താറിന്​ മാറ്റുകൂട്ടി. വർഷങ്ങളായി നമ്പൂട്ടി പ്രദേശത്ത് പ്രവർത്തിക്കുന്ന സഹോദര സംഘടന എന്ന കൂട്ടായ്മയാണ് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പതിവ് മുടങ്ങാതെ കൊണ്ടുപോകുന്നത്. ദീപക്ക്, സുജീവൻ, എൻ.സി. കുട്ടൻ, സജീവൻ എന്നിവർ നേതൃത്വം നൽകി. സമീപത്തെ മൂലങ്കുഴി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലധികം പേരും. സാധാരണ ഇഫ്താറിൽ ഇടം പിടിക്കാത്ത പായസ വിഭവങ്ങളാണ് ഇവർ വിതരണം ചെയ്യുന്നത്. പായസം വിതരണം ചെയ്തതിനൊപ്പം പരസ്പരം സൗഹൃദം പങ്കുവെച്ചാണ്​ പിരിഞ്ഞത്​. ചിത്രം: സഹോദര സംഘടന കൂട്ടായ്മ പ്രവർത്തകർ വടുതല ജെട്ടി ചക്കാല തൈക്കാവിലെ ഇഫ്താറിൽ പങ്കെടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story