Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതാപമുണ്ട്,​...

പ്രതാപമുണ്ട്,​ കാവാലത്തിന്​; പുറത്തേക്ക്​ വരാൻ പാലമില്ല

text_fields
bookmark_border
-ബജറ്റുകളിൽ പലപ്പോഴായി പാലത്തിന് പണം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല കുട്ടനാട്: നാടിനോടുള്ള കടുത്ത അവഗണനക്ക്​ ദൃഷ്ടാന്തമായി​ പാലമില്ലാത്ത കാവാലം. പാലത്തിനായി നാട്ടുകാർ നടക്കാത്ത സ്ഥലങ്ങളും നടത്താത്ത സമരങ്ങളുമില്ല. ബജറ്റുകളിൽ പലപ്പോഴായി പാലത്തിന് പണം ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനത്തിലും ഇടം പിടിച്ചില്ല പാലം. ഭൂമി ഏറ്റെടുക്കൽ വൈകുന്നതാണ്​ മുഖ്യ ദുര്യോഗം. എ.സി റോഡ് നവീകരണവും ​​​ഫ്ലൈ ഓവർ നിർമാണവുമൊക്കെ തകൃതിയായി നടക്കുമ്പോൾ കാവാലം ഗ്രാമം പുറംലോകത്ത് ഓടിയെത്താനുള്ള പോരാട്ടത്തിലാണ്. വർഷങ്ങളുടെ പഴക്കമുണ്ട്, കാവാലം പാലമെന്ന ആവശ്യത്തിന്. നാടിറങ്ങി വെള്ളത്തിൽ മനുഷ്യക്കണ്ണി തീർത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു നേരത്തേ. തൊട്ടടുത്ത പടഹാരം പാലം നിർമാണം പുരോഗമിക്കുമ്പോൾ കാവാലം പാലത്തിന്‍റെ സ്ഥലമെടുപ്പ് ജോലികൾ പോലും മുടങ്ങി കിടക്കുകയാണ്. കുട്ടനാട്ടിലെ വടക്കൻ മേഖലയിലുള്ളവർക്ക് കാവാലം പാലം വന്നാൽ മാത്രമേ പുറത്തേക്ക് കടക്കാൻ കഴിയൂ. ജങ്കാർ സർവിസിനെ മാത്രം ഇപ്പോഴും നാട്ടുകാർ ആശ്രയിക്കുന്നതിലുള്ള ബുദ്ധിമുട്ടും ചെറുതല്ല. രാത്രി 9.30ന് ശേഷം നാടുവിട്ട് പുറത്തിറങ്ങാൻ മാർഗമില്ല. പാലം പണി തീർന്നാൽ വളരെ വേഗം ഇവിടെയുള്ളവർക്ക് എ.സി റോഡിലും, മങ്കൊമ്പ് കാവാലം വഴി കുറിച്ചി വഴി ചങ്ങനാശ്ശേരിക്കും എത്താൻ കഴിയും. ജങ്കാറിലെ തിരക്കും താമസവുമൊക്കെ ജോലിക്ക് പോകുന്നവർക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. കാവാലത്തിന്‍റെ ഭൂപ്രകൃതിയും, ചരിത്രവുമുൾക്കൊണ്ട് പാലം അടിയന്തരമായി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാവാലം നാരായണപ്പണിക്കർ, സർദാർ കെ.എം. പണിക്കർ, പൈതൃകം വിളിച്ചോതുന്ന കാവാലം ചുണ്ടൻ ഇവയെല്ലാം ടൂറിസവുമായി ബന്ധപ്പെടുത്തിയാൽ വലിയ സാധ്യതകളുമുണ്ട്. കായൽ കുത്തിയെടുത്ത മുരിക്കന്‍റെ കഥയും, എച്ച് ​ബ്ലോക്കുമൊക്കെ കാവാലത്തിന്‍റെ പ്രതാപകാല നേട്ടമാണ്. ചരിത്രമുറങ്ങുന്ന കാവാലത്തിന് തല ഉയർത്തി നിൽക്കണമെങ്കിൽ ഇവിടെ പാലം വരാതെ കഴിയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ വയലാറിലെ തോടുകള്‍ സംരക്ഷിക്കും ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ വയലാര്‍ ഗ്രാമപഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു. ജല സ്രോതസ്സുകള്‍ ശുചീകരിക്കുന്നതിനു പുറമേ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നതിന് വശങ്ങളില്‍ കയര്‍ഭൂവസ്ത്രവും വിരിക്കും. ഒരു വാര്‍ഡിലെ രണ്ടു തോടുകള്‍ വീതമാണ് പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച് കയര്‍ഭൂവസ്ത്രം വിരിക്കുക. തൊഴിലുറപ്പ് വേതനത്തിനു പുറമേ 32 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തി. കയര്‍ കോർപറേഷന്‍റെ സഹകരണത്തോടെയാണ്​ കയര്‍ഭൂവസ്ത്രം എത്തിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിനു മുമ്പ്​ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കവും തോടുകളില്‍ മാലിന്യം അടിയുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നവും പരിഹരിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കവിത ഷാജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story