Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:29 AM IST Updated On
date_range 26 April 2022 5:29 AM ISTകിസാന്‍മേള ഇന്ന്
text_fieldsbookmark_border
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന കിസാന്‍മേള ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഗ്രികള്‍ചര്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി (ആത്മ)യുമായി ചേര്‍ന്ന് കിസാന്‍ ഭാഗിദാരി പ്രാഥമിക്ത ഹമാരി അഭിയാന്‍റെ ഭാഗമായാണ് മേള നടത്തുന്നത്. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ മികച്ച കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും ആദരിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി എഫ്.ഐ.ജി ഗ്രൂപ്പുകളെ ആദരിക്കും. കായംകുളം നഗരസഭ ചെയര്‍പേഴ്‌സൻ പി. ശശികല കെ.വി.കെ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നിര്‍വഹിക്കും. കൃഷി വിജ്ഞാന കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.പി. മുരളീധരന്‍ പദ്ധതി വിശദീകരിക്കും. പരിപാടിയോടനുബന്ധിച്ച് കാര്‍ഷിക സെമിനാര്‍, കര്‍ഷക- ശാസ്ത്രജ്ഞ- ഉദ്യോഗസ്ഥ മുഖാമുഖം പരിപാടി, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം എന്നിവയും നടക്കും. സഞ്ചരിക്കുന്ന മണ്ണുപരിശോധന ലബോറട്ടറിയുടെ സേവനവും മേളയിലുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 9.30ന് മന്ത്രി വീണ ജോർജ് നിര്‍വഹിക്കും. നവീകരിച്ച പ്രസവ ശുശ്രൂഷ വിഭാഗം, പീഡിയാട്രിക് ഐ.സി.യു, മോഡുലാർ ഓപറേഷൻ തിയറ്റർ, ഓക്സിജൻ പ്ലാന്‍റ്, എക്സ്റേ യൂനിറ്റ്, സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യരാജ്, ജില്ല കലക്ടർ ഡോ.രേണുരാജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story