Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTഎഴുപുന്ന പള്ളിയിലെ മോഷണം പ്രതികളെ അറസ്റ്റ് ചെയ്യണം
text_fieldsbookmark_border
അരൂർ: പുരാവസ്തു സംരക്ഷിത സ്മാരകമായ എഴുപുന്ന സൻെറ് റാഫേൽസ് പള്ളിയിലെ ഗേറ്റ് മോഷണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെന്‍റ് റാഫേൽസ് ചർച്ച് ലേമെൻസ് അസോസിയേഷൻ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പട്ടാപ്പകൽ പള്ളിവളപ്പിൽ പ്രവേശിച്ച മോഷ്ടാക്കൾ ഗേറ്റ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പള്ളി വികാരി മോഷണം സംബന്ധിച്ച് അരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ. .എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു, റെജി റാഫേൽ, ബെന്നി, റാഫേൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story