Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTഅപകടം വിളിച്ചുവരുത്തി വീണ്ടും നിരുത്തരവാദപരമായ പ്രവൃത്തി
text_fieldsbookmark_border
ഹരിപ്പാട്: അപകടം കുറക്കാൻ നടത്തിയ പ്രവർത്തനം മറ്റ് അപകടങ്ങൾക്ക് വഴിവെക്കുന്നു. ദേശീയപാത അധികൃതരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് വീണ്ടും അപകടങ്ങൾക്ക് വഴിവെക്കുന്നത്. ഒന്നാം തീയതിയുണ്ടായ മഴയിൽ ഹരിപ്പാട് നഗരത്തിൽ ഒരു മണിക്കൂറിൽ മൂന്ന് അപകടം ഉണ്ടാകുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകട പരമ്പരകൾക്ക് കാരണം ദേശീയപാതക്ക് മിനുസം കൂടിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രശ്നം കൂടുതലുള്ള മാധവ ജങ്ഷൻ ഭാഗത്ത് ഒരു കിലോമീറ്ററോളം ഭാഗം റോഡ് ചീകി പരുക്കനാക്കി. ടാർ റോഡിൽ നെടുകെയും കുറുകെയും യന്ത്രസഹായത്തോടെ ചീകിയപ്പോൾ തെറിച്ച മെറ്റലുകളും ടാറിന്‍റെ കഷണങ്ങളുമാണ് ഇപ്പോൾ അപകടത്തിന് കാരണമായിരിക്കുന്നത്. ചിതറിക്കിടക്കുന്ന ചെറിയ മെറ്റലുകൾ ഇരുചക്രവാഹനങ്ങൾക്കാണ് ഭീഷണി ഉയർത്തുന്നത്. ബ്രേക്കിടുമ്പോഴും മറ്റും ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
