Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTനാലു പതിറ്റാണ്ടായി നോമ്പിനെ നെഞ്ചിലേറ്റി സുഖാദിയ ദാസ്; കൂട്ടിന് കുടുംബവും
text_fieldsbookmark_border
Attn: റമദാൻ വിശേഷം ആലപ്പുഴ: നാലുപതിറ്റാണ്ടായി റമദാനിലെ നോമ്പിനെ നെഞ്ചിലേറ്റിയാണ് സുഖാദിയ ദാസിന്‍റെ ജീവിതം. ഇതിന് കുടുംബവും കൂടെക്കൂടിയതിന്‍റെ പുണ്യം ജീവിതത്തോട് ചേർത്തുപിടിച്ചാണ് ആലപ്പുഴ ബീച്ച് വാർഡ് വെളിയിൽ വീട്ടിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സുഖാദിയ ദാസിന്‍റെ (ബാബു -56) വ്രതനാളുകൾ കടന്നെത്തുന്നത്. 1981ൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പെടുത്തത്. അത് മറക്കാനാകാത്ത അനുഭവമായിരുന്നു. റമദാന്റെ ആദ്യദിനത്തിൽ നോമ്പ് തുറക്കാൻ സമയമായപ്പോൾ നേരെ ഓടിക്കയറിയത് ഒരു മുസ്ലിം കുടുംബത്തിലെ വീട്ടിലേക്കാണ്. അവിടെ നിന്ന് ആവോളം കുടിക്കാൻ നാരങ്ങവെള്ളം കിട്ടി. അതിന്‍റെ അവസാനതുള്ളിവരെയും കുടിച്ചു. പിന്നീട് അബോധാവസ്ഥയിലേക്ക് വീണു. കുടുംബാംഗങ്ങൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ വർഷം തനിക്ക് നോമ്പ് തുടരാനായില്ല. എന്നാൽ, പിന്നീട് വന്നെത്തിയ വർഷങ്ങളിൽ നോമ്പിന്റെ പരിപൂർണത പാലിച്ചു. ഇതിനിടെ, ഓരോ റമദാനിലും കടന്നെത്തുന്ന നോമ്പ് ജീവിതത്തിന്റെ ഭാഗമായി മാറി. ആലപ്പുഴ സക്കരിയ ബസാറിൽ ദീർഘനാൾ സ്റ്റുഡിയോ നടത്തിയവേളയിൽ ദാസിന്‍റെ സുഹൃദ്ബന്ധങ്ങളിൽനിന്ന് വ്രതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിച്ചു. അപ്പോൾ വീട്ടുകാരും നോമ്പെടുത്താൽ നന്നായിരുന്നുവെന്ന് ആഗ്രഹിച്ചു. നോമ്പ് അനുഷ്ഠിക്കാൻ ഭാര്യയെ നിർബന്ധിച്ചില്ലെങ്കിലും കഴിഞ്ഞ 16 വർഷമായി ഭാര്യ റെജിലയും ഭർത്താവിനൊപ്പം വ്രതം അനുഷ്ഠിക്കുന്നുണ്ട്. കളമശ്ശേരിയിൽ ഐ.ടി കമ്പനിയിൽ എൻജിനീയറായ മകൾ അൻസുവും നോമ്പെടുക്കുന്നുണ്ട്. നോമ്പുതുറയിലെ പ്രധാനവിഭവം നോമ്പ് കഞ്ഞിയാണ്. റമദാനിൽ ചായയും ചോറും മാംസവും മത്സ്യവും പൂർണമായും ഒഴിവാക്കും. നോമ്പിന്‍റെ ഗുണങ്ങൾ ഏറെയാണ്. മനസ്സിന്റെ നിയന്ത്രണം നോമ്പിന് ആവശ്യമാണ്. ഉപവസിക്കുന്നയാൾ ദുരുപയോഗം, കോപം ഉൾപ്പെടെയുള്ള തിന്മകളിൽനിന്ന് അകന്നുനിൽക്കുന്നു. ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. അതുവഴി സുവർണ പ്രകാശവും ഊർജവുമാണ് നോമ്പ് നൽകുന്നത്. താൻ ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് റമദാൻ മാസത്തിനായി കാത്തിരിക്കുന്നതെന്നും ദാസ് പറഞ്ഞു. APL das family ramdan സുഖാദിയ ദാസും ഭാര്യ റെജിലയും മകൾ അൻസുവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story