Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂരിൽ പാർക്ക്...

അരൂരിൽ പാർക്ക് ഒരുങ്ങുന്നു

text_fields
bookmark_border
അരൂരിൽ പാർക്ക് ഒരുങ്ങുന്നു
cancel
അരൂർ: എരിയകുളത്തിന് സമീപം പാർക്ക് ഒരുങ്ങുന്നു. പഞ്ചായത്ത്​ ഓഫിസിന് സമീപത്തെ ഏരിയകുളം സംരക്ഷിക്കാനുള്ള നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കുളം നികത്തി പൊലീസ് സ്റ്റേഷൻ പണിയാനുള്ള അധികാരികളുടെ നീക്കങ്ങൾക്കെതിരെ ചെറുത്തുനിൽപുകളുടെ ഫലമായാണ്​ കുളം സംരക്ഷിക്കാനുള്ള തുക പഞ്ചായത്ത് അനുവദിച്ചത്​. കുളം കല്ലുകെട്ടി സംരക്ഷിക്കാനും ജപ്പാൻ കുടിവെള്ള ടാങ്ക് നിൽക്കുന്ന ഭാഗം മതിലുകെട്ടി വേർതിരിക്കുന്നതിനും കുളത്തിന്റെ മൂന്നുവശത്തും പ്രഭാത-സായാഹ്ന സവാരികൾക്ക് ഉപയോഗിക്കാനാകും വിധം ടൈൽസ് നിരത്തി പരിഷ്കരിക്കുന്നതിനും ആളുകൾക്ക് വിശ്രമിക്കാൻ ചാരുബെഞ്ചുകൾ സ്ഥാപിക്കാനുമുള്ള പ്രവൃത്തികളാണ്​ നടന്നുവരുന്നത്​. ചിത്രം ഏരിയ കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story