Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണം -കേരള പ്രവാസി സംഘം

text_fields
bookmark_border
പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണം -കേരള പ്രവാസി സംഘം
cancel
അമ്പലപ്പുഴ: വിദേശനാണ്യം നേടിത്തരുകയും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ നട്ടെല്ലുമായ പ്രവാസികൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയതുപോലെ ക്ഷേമനിധിയും പെൻഷനും കേന്ദ്രസര്‍ക്കാര്‍ ഏർപ്പെടുത്തണമെന്ന് അമ്പലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ ചേർന്ന സമ്മേളനം നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി. സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.ടി. മഹീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജേന്ദ്രൻ, ബി. ഉദയഭാനു എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ പി. ഉമ്മർ സ്വാഗതവും ചെയർമാൻ ടി.കെ.പി. സലാഹുദ്ദീൻ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികൾ: ബി. ശ്രീകുമാർ (പ്രസി), താജുദ്ദീൻ, പി. ഉമ്മർ (വൈസ് പ്രസി), ഇല്ലിച്ചിറ അജയകുമാർ (സെക്ര), എ.കെ. നാസർ, എസ്. സുദർശനൻ (ജോ. സെക്ര), ടി.കെ.പി. സലാഹുദ്ദീൻ (ട്രഷ). ( ചിത്രം... കേരള പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ സമ്മേളനം നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.സി. സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story