Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:28 AM IST Updated On
date_range 25 April 2022 5:28 AM ISTആഞ്ഞിലിക്കാട് റോഡ് ചളിക്കുളമായി
text_fieldsbookmark_border
അരൂർ: ആഞ്ഞിലിക്കാട് റോഡ് ചളിക്കുളം. അരൂർ പഞ്ചായത്ത് 14ാം വാർഡിൽ ആഞ്ഞിലിക്കാട് ക്ഷേത്രത്തിന് പടിഞ്ഞാറ് തീരദേശ വാസികളായ നൂറ്റമ്പതോളം വീട്ടുകാർ ഉപയോഗിക്കുന്ന ഏകമാർഗമാണിത്. ആഞ്ഞിലിക്കാട് തെക്കേച്ചിറ റോഡ് എന്നാണ് നിർമാണകാലത്ത് പഞ്ചായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. റോഡ് നിർമിക്കാൻ ഫണ്ട് പലതവണ അനുവദിച്ചെങ്കിലും പണി പൂർത്തീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വർഷങ്ങളായി റോഡിന്റെ അവസ്ഥ ഇതാണെങ്കിലും മാറിമാറിവന്ന പഞ്ചായത്ത് അംഗങ്ങൾ നാട്ടുകാരുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടില്ല. പ്രളയകാലത്ത് ഈ വഴിയുടെ അവസ്ഥ ഇതിലും മോശമായിരുന്നു, മഴ മാറിയാലും റോഡ് ചളി നിറഞ്ഞുനിൽക്കും. കാൽനടപോലും അസാധ്യമായ റോഡിലൂടെ ഒരുവാഹനവും സൈക്കിൾപോലും പോകില്ല. പ്രായമായവരും കുട്ടികളും രോഗവസ്ഥയിലുള്ളവരുമാണ് ഏറെ ക്ലേശിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകാലത്തും റോഡിന്‍റെ കാര്യം ചർച്ചയാകും അതുകഴിയുമ്പോൾ മറക്കും. ചിത്രം ആഞ്ഞിലിക്കാട് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
