Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറദ്ദായ...

റദ്ദായ എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷൻ പുതുക്കാം

text_fields
bookmark_border
ആലപ്പുഴ: 2000 ജനുവരി ഒന്നുമുതൽ 2021 ആഗസ്റ്റ് 31 വരെ പുതുക്കാതെ റദ്ദായ എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷൻ ഈ മാസം 30 വരെ സീനിയോറിറ്റി നിലനിർത്തി പുതുക്കാം. ഈ കാലയളവിൽ എംപ്ലോയ്​മെന്‍റ്​​ എക്സ്ചേഞ്ചിൽനിന്ന്​ നാമനിർദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽനിന്ന്​ പിരിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമൂലം സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്ട്രേഷൻ ചെയ്തവർക്കും പുതുക്കലിന് അവസരമുണ്ട്. www.eemployment.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനിൽ പുതുക്കണം. ഓഫിസുകളിൽ നേരിട്ടെത്തിയും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എംപ്ലോയ്​മെന്‍റ്​ ഓഫിസർ അറിയിച്ചു. ആലോചനയോഗം ആലപ്പുഴ: സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്‍റെ ഭാഗമായ 'തെളിനീരൊഴുക്കും നവകേരളം' പദ്ധതിയുടെ ആലോചനയോഗം രാമങ്കരി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്‍റ് ആർ. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കുഞ്ഞുമോൻ ശിവദാസ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി നീർത്തടങ്ങള്‍, പുഴയോരങ്ങള്‍, തോടുകള്‍, പാതയോരങ്ങള്‍ തുടങ്ങിയവ ശുചീകരിക്കും. ഇതിന്​ മുന്നോടിയായി ഈ മാസം 30ന് എല്ലാ വാർഡിലും വാർഡ് സഭകൾ ചേരും. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ കെ. റോഷ്ന, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടികൾ ഇന്ന്​ ആലപ്പുഴ ജവഹർ ബാലഭവൻ: ജില്ലതല റവന്യൂ ജീവനക്കാരുടെ കലാമേള -രാവിലെ 10.00 ആലപ്പുഴ എസ്​.ഡി കോളജ്​: മെഗാ തൊഴിൽമേള ഉദ്​ഘാടനം മന്ത്രി പി. പ്രസാദ്​ -രാവിലെ 10.00 അമ്പലപ്പുഴ പുന്തല ജങ്​ഷൻ: പുറക്കാട്​ പുന്തല യുവവേദി ഗ്രന്ഥശാലയുടെ മിനിമാരത്തൺ -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story