Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാല്​ ഏരിയകമ്മിറ്റിയിൽ...

നാല്​ ഏരിയകമ്മിറ്റിയിൽ വിഭാഗീയത -ആർ. നാസർ

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിലെ നാല്​ ഏരിയകമ്മിറ്റിയിൽ വിഭാഗീയത പ്രവർത്തനം നടന്നതായി സി.പി.എം​ ജില്ലസെക്രട്ടറി ആർ. നാസർ. ആലപ്പുഴയിൽ ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നോർത്ത്​, സൗത്ത്​, തകഴി, ഹരിപ്പാട്​ ഏരിയ കമ്മിറ്റികളിലാണ്​ വിഭാഗീയത നീക്കം നടന്നത്​. സമ്മേളനവുമായി ബന്ധപ്പെട്ട്​​ നടന്ന വിഭാഗീയമായ നീക്കത്തെ​ക്കുറിച്ച്​ സംസ്ഥാനകമ്മിറ്റി അന്വേഷിക്കും. ഇതിന്‍റെ ഗൗരവം പരിശോധിച്ച്​ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കും. പ്രായപരിധി കഴിഞ്ഞ ജി. സുധാകരൻ ജില്ലകമ്മിറ്റി ഓഫിസിലെ ബ്രാഞ്ച്​ കമ്മിറ്റി ഘടകത്തിൽ പ്രവർത്തിക്കും. ജില്ലകമ്മിറ്റിയിൽ ക്ഷണിതാവായി പ​ങ്കെടുക്കും. ജില്ലകമ്മിറ്റി തീരുമാനിക്കുന്ന പ്രധാനപരിപാടികളിലും പഠനകേന്ദ്രത്തിലും സുധാകരന്‍റെ സേവനങ്ങൾ ഉപയോഗപ്പെടുത്തും. പാർട്ടി വിധേയമായി പ്രവർത്തിച്ചതിനാലാണ്​ കെ. രാഘവൻ വീണ്ടും ജില്ല സെക്രട്ടേറിയറ്റിലേക്ക്​ മടങ്ങിയെത്തിയത്​. തിരുത്താൻ വേണ്ടിയാണ്​ പാർട്ടി നടപടിയെടുത്തത്​. എന്നെത്തേക്കുമായി പാർട്ടിയിൽനിന്ന്​ കളയാൻ വേണ്ടിയല്ല. പടനിലം സ്കൂളിൽ അഴിമതി മനസ്സിലാക്കാനും തടയാനും കഴിയാത്തതിന്‍റെ പേരിലാണ്​ നേരത്തേ മാറ്റിനിർത്തിയത്​. സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിയെയും നേതാക്കളെയും വിമർ​ശിച്ച യു. പ്രതിഭ എം.എൽ.എക്ക്​ തെറ്റുപറ്റിയെന്ന്​ സമ്മതിച്ച സാഹചര്യത്തിലാണ്​ നടപടി വേണ്ടെന്ന്​​ വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story