Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTമണ്ണെണ്ണ വിലവർധന: ഭരണകക്ഷി എം.എൽ.എമാരുടെ സമരം വഞ്ചന -എ.എ. ഷുക്കൂർ
text_fieldsbookmark_border
ആലപ്പുഴ: കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിലയിൽ വർധന വരുത്തുമ്പോൾ കേരളത്തിലെ സി.പി.എം എം.എൽ.എമാർ നടത്തിയ സമരം മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയും തട്ടിപ്പുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. ഉമ്മൻ ചാണ്ടി സർക്കാർ 2011-2016 കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണക്ക് കേന്ദ്രസർക്കാർ ലിറ്ററിന് 50 രൂപ വില വർധിപ്പിച്ചപ്പോൾ അന്ന് ലിറ്ററിന് 25 രൂപ സബ്സിഡി നൽകി. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഏർപ്പെടുത്തിയ ലിറ്ററിന് 25 രൂപ സബ്സിഡിയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നത്. ഒരു വർധനയും സബ്സിഡിയിൽ വരുത്തിയിട്ടില്ല. യു.ഡി.എഫ് സർക്കാർ ചെയ്തപോലെ ലിറ്ററിന് 124 രൂപയായി മണ്ണെണ്ണ വില വർധിക്കുമ്പോൾ 62 രൂപയായി മണ്ണെണ്ണ ലിറ്ററിന് സബ്സിഡി നൽകി മത്സ്യത്തൊഴിലാളികളെ സഹായിക്കണം. അതിന് ആവശ്യമായ സമ്മർദം പാർട്ടിയിലും ഭരണത്തിലും ചെലുത്തേണ്ട എം.എൽ.എമാരുടെ സമരം ഒരു പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അശരണരുടെ സംരക്ഷണത്തിന് അപേക്ഷ ആലപ്പുഴ: രോഗികളും തെരുവില്‍ അലയുന്നവരെയും രോഗം ഭേദമായിട്ടും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രിയില്‍ കഴിയുന്നവരെയും സംരക്ഷിക്കുന്നതിന് സന്നദ്ധ സംഘടനകളില്‍നിന്ന് ജില്ല സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന സംഘടനകൾക്ക് ഗ്രാൻഡ് നൽകും. രജിസ്ട്രേഡ് സംഘടനയുടെ കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് മേയ് 20വരെ അപേക്ഷിക്കാം. ഓര്‍ഫനേജും മറ്റ് സംരക്ഷണകേന്ദ്രവും നടത്തി രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയംവേണം. ഫോണ്‍: 0477 2253870.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story