Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTപാറയ്ക്കല്‍ വിശുദ്ധിയുടെ മഹിതമായ ഇടം -ജ്ഞാന തപസി
text_fieldsbookmark_border
ചെങ്ങന്നൂര്‍: ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യംകൊണ്ട് പാറയ്ക്കല്‍ വിശുദ്ധിയുടെ മഹിതമായ ഇടമായി മാറിയെന്നും ഈ പുണ്യപ്രദേശത്തെ വേണ്ടവിധം സംരക്ഷിക്കുകയും അറിയിക്കുകയും വേണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ജ്ഞാന തപസി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയന്റെയും 3218-ാം നമ്പര്‍ പാറയ്ക്കല്‍ ശാഖയുടെയും ശ്രീനാരായണ ധര്‍മ സേവ സംഘം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ഒന്നാമത് പാറയ്ക്കല്‍ ശ്രീനാരായണ കണ്‍വെന്‍ഷനും ഗുരുക്ഷേത്രത്തിന്റെ 54ാമത് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശാഖയിലെ മുന്‍ഭാരവാഹികളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും ആദരിച്ചു. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.ആര്‍. മോഹനന്‍, ബി. ജയപ്രകാശ് തൊട്ടാവാടി, കെ.ആര്‍. മോഹനന്‍ കൊഴുവല്ലൂര്‍, ശാഖ പ്രസിഡന്റ് എം.എസ്. ബാബുജി എന്നിവര്‍ സംസാരിച്ചു. അനില്‍ പി. ശ്രീരംഗം സ്വാഗതവും എൻ. മോഹനന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
