Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTഹൈദരാബാദി പാനീയം റൂഹ് അഫ്സക്ക് പ്രിയമേറുന്നു
text_fieldsbookmark_border
കായംകുളം: വേനൽ കാഠിന്യത്തിന്റെ റമദാൻ ദിനങ്ങളിൽ ആത്മാവിന് ഉണർവ് പകർന്ന് റൂഹ് അഫ്സ പാനീയം. പൂക്കൾ, പഴങ്ങൾ, ഇലകൾ എന്നിവയുടെ സത്തയായ ഹൈദരാബാദി പാനീയത്തിന് തെക്കൻ കേരളത്തിലും പ്രിയമേറുകയാണ്. റമദാൻ കാലത്താണ് പ്രധാനമായും ഇതിന് ആവശ്യക്കാരുള്ളത്. പാരമ്പര്യവൈദ്യനും യുനാനി ചികിത്സകനുമായ ഡൽഹി സ്വദേശി അബ്ദുല്‍ മജീദാണ് 1906ൽ പാനീയം ആദ്യം തയാറാക്കിയത്. പിന്നീട് ഇദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഇത് ഏറ്റെടുക്കുകയായിരുന്നു. ചൂടിനെ ശമിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രചാരത്തിന് കാരണം. ഇതുകാരണം ഗൾഫ് വിപണിയിലും വേഗത്തിൽ സ്വാധീനം നേടാൻ കഴിഞ്ഞു. ശരീരത്തെ വേഗത്തിൽ തണുപ്പിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആപ്പിള്‍, ഓറഞ്ച്, പൈനാപ്പിള്‍ അടക്കം 13 പഴങ്ങളുടെ സത്തും രാമച്ചവേര് അരച്ചതും താമര, റോസ് തുടങ്ങിയ പൂക്കളുടെ സത്തും കാരറ്റും ഇതിൽ അടങ്ങിയിരിക്കുന്നു. പലതരം ഇലകളുടെ സത്തും ചേരുവയിലുണ്ട്. ഇന്ത്യ, കൂടാതെ ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളാണ് ഉൽപാദനകേന്ദ്രങ്ങൾ. 116 വർഷം പിന്നിടുന്ന റൂഹ് അഫ്സ അടുത്ത കാലത്താണ് തെക്കൻ കേരളക്കാർ പരിചയപ്പെടുന്നത്. APL Rooh afsa റൂഹ് അഫ്സ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story