Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTപുന്നപ്ര തെക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കും ജീവനക്കാർക്കും അനുമോദനം
text_fieldsbookmark_border
അമ്പലപ്പുഴ: പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പുന്നപ്ര തെക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും അനുമോദനം. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെട്ടുറപ്പുള്ള പഞ്ചായത്ത് ഭരണത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ഒത്തൊരുമയോടെ പ്രവർത്തിച്ചതിനാലാണ് മികച്ച നേട്ടം കൈവരിക്കാനായതെന്ന് എച്ച്. സലാം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള വികസനമാണ് നടപ്പാക്കുന്നതെന്നും അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിനും ആയുർവേദ ആശുപത്രിക്കുമായി വാങ്ങിയ സ്ഥലത്തിന്‍റെ രേഖകൾ എം.എൽ.എയിൽനിന്ന് പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി ഏറ്റുവാങ്ങി. ഹരിത കർമസേനക്ക് വാങ്ങിയ വാഹനത്തിന്‍റെ ഫ്ലാഗ് ഓഫും എച്ച്. സലാം നിർവഹിച്ചു. പ്രസിഡന്‍റ് പി.ജി. സൈറസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിബി വിദ്യാനന്ദൻ, അംഗങ്ങളായ എം. ഷീജ, സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുധർമ ഭുവനചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഫോട്ടോ: പുന്നപ്ര തെക്ക് പഞ്ചായത്ത് ജനപ്രതിനിധികളെയും ജീവനക്കാരെയും അനുമോദിക്കാൻ ചേർന്ന യോഗത്തിൽ എച്ച്. സലാം എം.എല്‍.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
