Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചത്ത പശുവിനെ...

ചത്ത പശുവിനെ തോലുരിച്ച് തോട്ടിൽ തള്ളി

text_fields
bookmark_border
ചത്ത പശുവിനെ തോലുരിച്ച് തോട്ടിൽ തള്ളി
cancel
കായംകുളം: ചത്ത പശുവിനെ തോലുരിച്ചു മാറ്റിയ ശേഷം കഷണങ്ങളാക്കി കരിപ്പുഴ തോട്ടിൽ തള്ളി. ശ്രീവിഠോബ വാർഡിലെ ക്ഷീരകർഷകന്റെ പശുവിനെയാണ് സംസ്കരിക്കാൻ കൂലി വാങ്ങിയ സംഘം തോട്ടിൽ തള്ളിയത്. വിവരം അറിഞ്ഞ് എത്തിയ നഗരസഭ അധികൃതർ ഇതുസംബന്ധിച്ച അന്വേഷണം തുടങ്ങി. തോട്ടിൽനിന്ന്​ ലഭിച്ച മാംസാവശിഷ്ടങ്ങൾ വെറ്ററിനറി വിഭാഗം പരിശോധിച്ചു. രോഗം ബാധിച്ച് ചത്ത പശുവിനെ മറവ് ചെയ്യാനെന്ന വ്യാജേന ഉടമസ്ഥന്‍റെ കൈയിൽനിന്ന് കൂലിയായി 7000 രൂപ വാങ്ങിയ ശേഷമാണ് തോട്ടിൽ തള്ളിയത്. കൂടുതൽ നടപടിക്ക്​ കേസ് പൊലീസിന് കൈമാറി. കരിപ്പുഴ തോട്ടിൽ മാലിന്യം തള്ളൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവമെന്നതും ചർച്ചയാണ്. ചിത്രം : APLKY2KARIPUZHA 1- കരിപ്പുഴ തോട്ടിൽ ചത്ത പശുവിനെ തോലുരിച്ച് തള്ളിയനിലയിൽ 2 കരിപ്പുഴ തോട്ടിൽനിന്ന്​ കണ്ടെടുത്ത ചത്ത പശുവിന്റെ അവശിഷ്ടങ്ങൾ പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story