Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:30 AM IST Updated On
date_range 23 April 2022 5:30 AM ISTവൈദ്യുതി പോസ്റ്റിന് തീപിടിച്ചു; പരിഭ്രാന്തി പരത്തി
text_fieldsbookmark_border
ആലപ്പുഴ: വൈദ്യുതിപോസ്റ്റിന് തീപിടിച്ചു. പഴവങ്ങാടി സെന്‍റ് ആൻറണീസ് എൽ.പി സ്കൂളിന് മുൻവശത്തെ ഇന്ത്യാന സ്റ്റുഡിയോക്ക് സമീപത്തെ പോസ്റ്റിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിലെ ജങ്ഷൻ ബോക്സ് കത്തി സ്റ്റുഡിയോക്ക് മുകളിൽവീണ് തീപടർന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, ഫയർ ഓഫിസർമാരായ ആർ.ഡി. സനൽകുമാർ, പി.പി. പ്രശാന്ത്, പി.അഖിലേഷ്, എം.പി പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കഴിഞ്ഞദിവസം സീറോ ജങ്ഷനിലെ വൈദ്യുതിപോസ്റ്റിലും തീപിടിച്ചിരുന്നു. APL fire electric post വൈദ്യുതിപോസ്റ്റിലെ തീ അഗ്നിരക്ഷാസേന കെടുത്തുന്നു ഭീഷണിയായ മരത്തിന്‍റെ ശിഖരം വെട്ടി നീക്കി ആലപ്പുഴ: ഭീഷണിയായ മരത്തിന്‍റെ ശിഖരം അഗ്നിരക്ഷാസേന വെട്ടിനീക്കി. ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തെ മരത്തിന്‍റെ ശിഖരമാണ് തൂങ്ങിനിന്നത്. 25 അടിയോളം ഉയരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിച്ച ശിഖരം അസി. സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീൻ, ഫയർ ഓഫിസർമാരായ എ.ആർ. രാജേഷ്, വി. സുകു, വി.വിജയ്, ആർ. രാജേഷ്, കെ.എസ് ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് മുറിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story