Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവള്ളവുമേന്തി...

വള്ളവുമേന്തി മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം ​

text_fields
bookmark_border
ആലപ്പുഴ: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വള്ളം അടക്കമുള്ള മത്സ്യബന്ധന ഉപകരണങ്ങളുമായി ബി.എസ്​.എൻ.എൽ ഓഫിസിലേക്ക്​ മത്സ്യത്തൊഴിലാളികൾ മാർച്ച്​ നടത്തി. ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയത്തിൽനിന്ന്​ ആരംഭിച്ച് നഗരത്തിലൂടെ ചുറ്റി നടത്തിയ പ്രകടനം ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.ഐ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ശ്യാംജി, നേതാക്കളായ പി.വി. വിനോദ് കുമാർ, നിർമല സെൽവരാജ്, ടി.എസ്​. ബാബു, അഡ്വ. പ്രതീപ്തി സജീവ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. ഷാംജി സ്വാഗതവും എ.എസ്. സുദർശനൻ നന്ദിയും പറഞ്ഞു. APL bsnl office march മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ വള്ളവുമായി ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ നടത്തിയ പ്രതിഷേധം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു കോമേഴ്സ് അധ്യാപകസംഗമം ആലപ്പുഴ: ജില്ല കോമേഴ്സ് അധ്യാപക അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കോമേഴ്​സ്​ ഹയർസെക്കൻഡറി അധ്യാപക സംഗമം ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ എം.എൻ. സിനി ഉദ്ഘാടനം ചെയ്തു. പി. ഷാജി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ആർ. ശ്രീകുമാർ, മുഹമ്മദ് ഹഫീസ്, രാജേശ്വരിയമ്മ , ഡി. പിന്റു, അനിൽപ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്ന്​ വിരമിക്കുന്ന അധ്യാപകരായ പി. ജോസ് ആന്റണി, എം.എസ്​. മാലിനി, ടി.ജി. സാബു, പി.ആർ. സഹദേവൻ, എ.കെ. ഇർഷാദ് , കെ.ടി.സുമ , പി.ജെ. ആന്റണി എന്നിവർക്ക്​ യാത്രയയപ്പ്​ നൽകി. അധ്യാപകരുടെ മക്കളിൽ പ്രഫഷനൽ കോഴ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. എച്ച്. ജഗൻ സ്വാഗതവും സുജാകുമാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story