Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലാളി കായികമേള...

തൊഴിലാളി കായികമേള മേയ്​ ഒന്നിന്​

text_fields
bookmark_border
ആലപ്പുഴ: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അംഗീകൃത തൊഴില്‍ശാലകളിലെ തൊഴിലാളികള്‍ക്ക്​ കായിക​മേള നടത്തും. അത്‌ലറ്റിക്‌സ്, ബാള്‍ ബാഡ്മിന്റണ്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയാണ്​ പ്രധാനം. അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍, 4x100 മീറ്റര്‍ റിലേ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, ലോങ്​ ജംപ്, ജാവലിന്‍ ത്രോ എന്നിവയുണ്ട്​. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആലപ്പുഴ എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടിലും ബാള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ രാമവര്‍മ ക്ലബിലും ഷട്ടില്‍ ബാഡ്മിന്റണ്‍ ആലപ്പുഴ യുനൈറ്റഡ് ക്ലബിലും നടക്കും. തൊഴിലാളികള്‍ ട്രേഡ് യൂനിയനുകൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കേണ്ട ഇനങ്ങള്‍ രേഖപ്പെടുത്തി ഈ മാസം 29ന് വൈകീട്ട്​ അഞ്ചിനകം സെക്രട്ടറി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുനിസിപ്പല്‍ ഷോപ്പിങ്​ കോംപ്ലക്‌സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ-688005 വിലാസത്തിൽ തപാലിലും നേരിട്ടും നൽകാം. ഫയൽ അദാലത്​ 29ന്​ ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ പൊതുജനങ്ങളുടെ അപേക്ഷയിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയൽ തീർപ്പാക്കുന്നതിന്​ ഈ മാസം 29ന്​ ഫയൽ അദാലത് നടത്തും. അപേക്ഷയുമായി ബന്ധപ്പെട്ട കൈപ്പറ്റ് രസീത് നമ്പർ, നഗരസഭയിലെ ഫയൽനമ്പർ തീയതി, പരാതിയുടെ സംക്ഷിപ്ത രൂപം എന്നിവ രേഖപ്പെടുത്തി ഫയൽ അദാലത്​ തലക്കെട്ടിൽ ഈ മാസം 25ന്​ വൈകീട്ട് ​നാലിനകം നഗരസഭയിൽ അപേക്ഷ സമർപ്പിക്കണം. പരിപാടികൾ ഇന്ന്​ ആലപ്പുഴ റോയൽപാർക്ക്​ ഹോട്ടൽ: എൻ.സി.പി നേതൃസംഗമം -രാവിലെ 10.00 ആലപ്പുഴ ബി.എസ്​.എൻ.എൽ ഓഫിസ്​: മത്സ്യത്തൊഴിലാളി ഫെഡ​റേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി മാർച്ച്​ -രാവിലെ 10.00 ആലപ്പുഴ കലക്ടറേറ്റ്​ കോൺഫറൻസ്​ ഹാൾ: പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷൻ പരാതി പരിഹാര അദാലത് ​-രാവിലെ 10.30 ആലപ്പുഴ റാണിത്തോട്​: ജനകീയപങ്കാളിത്തത്തോടെ കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണം -രാവിലെ 10.00 ചേർത്തല ഫാത്തിമ മാതാ പള്ളി: രജതജൂബിലി ആഘോഷം, കുടുംബാംഗങ്ങളു​ടെ ഒത്തുചേരൽ -വൈകു. 7.00 മ​ങ്കൊമ്പ്​ ഭഗവതിക്ഷേത്രം: പുനർനിർമാണം ഉദ്​ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ കെ. അനന്തഗോപൻ -രാവിലെ 10.00 തുറവൂർ മനക്കോടം ഫെറോന പള്ളി: ഗീവർഗീസിന്‍റെ തിരുനാൾ, കുർബാന -രാവിലെ 9.00 കായംകുളം ലേക് പാലസ്​: എസ്​.എഫ്​.ഐ ജില്ലസമ്മേളനത്തിന്‍റെ ഭാഗമായി പൂർവനേതൃസംഗമം -വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story