Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈപ്പ്​ ലൈൻ വീണ്ടും...

പൈപ്പ്​ ലൈൻ വീണ്ടും പൊട്ടി; ശുദ്ധജല വിതരണം മുടങ്ങും

text_fields
bookmark_border
പൈപ്പ്​ ലൈൻ വീണ്ടും പൊട്ടി; ശുദ്ധജല വിതരണം മുടങ്ങും
cancel
അമ്പലപ്പുഴ: ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടിയതിനാൽ ശനിയാഴ്ച വരെ ശുദ്ധജല വിതരണം മുടങ്ങും. ആലപ്പുഴ നഗരസഭയിലും സമീപത്തെ ആറു പഞ്ചായത്തിലുമാണ് വിതരണം തടസ്സപ്പെടുക. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാമുക്കിൽ ആശുപത്രിക്കുസമീപമാണ് കഴിഞ്ഞ ദിവസം വീണ്ടും ചോർച്ച കണ്ടെത്തിയത്. നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതിനെത്തുടർന്ന് നിരവധി തവണയാണ് തകഴിയിൽ കുടിവെള്ള പൈപ്പ്​ പൊട്ടിയത്. നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുന്ന ജോലികളുടെ ആദ്യഘട്ടം പൂർത്തിയാക്കി വെള്ളം കടത്തിവിടാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ചോർച്ചയുണ്ടായത്​. അറ്റകുറ്റപ്പണി തുടങ്ങിയതോടെ തീരപ്രദേശത്തടക്കം ജനം ശുദ്ധജലത്തിന് നെട്ടോട്ടമായി. ചിത്രം: തകഴി കന്നാമുക്കിൽ ആശുപത്രിക്കുസമീപം പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story