Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:39 AM IST Updated On
date_range 21 April 2022 5:39 AM ISTമത്സ്യബന്ധന ഉപകരണങ്ങളുമായി കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് തൊഴിലാളി മാർച്ച്
text_fieldsbookmark_border
ആലപ്പുഴ: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ അന്യായ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യബന്ധന ഉപകരണങ്ങളുമായി കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് തൊഴിലാളി മാർച്ച് സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ജില്ല അടിസ്ഥാനത്തിലാണ് മാർച്ച്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും മത്സ്യമേഖലെയുമാകെ ബാധിക്കുന്ന വിഷയത്തിൽ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കൂട്ടായി ബഷീറും ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story