Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:28 AM IST Updated On
date_range 21 April 2022 5:28 AM ISTജീവിതശൈലീ രോഗം: 'നല്ല നടപ്പ്' ഒരുക്കി രാമങ്കരി പഞ്ചായത്ത്
text_fieldsbookmark_border
ആലപ്പുഴ: ജീവിതശൈലീ രോഗനിയന്ത്രണത്തിന് വ്യായാമം കൃത്യമായി തുടരുന്നതിന് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി രാമങ്കരി പഞ്ചായത്ത്. ദിവസവും അരമണിക്കൂര്‍ വ്യായാമം ശീലമാക്കാൻ പഞ്ചായത്തിൻെറ നേതൃത്വത്തില്‍ 'നടത്തക്കൂട്ടം' രൂപവത്കരിച്ചു. ഓരോ വാര്‍ഡില്‍നിന്നും മെഡിക്കല്‍ ഓഫിസര്‍ തെരഞ്ഞെടുത്തവരെ ഏകോപിപ്പിച്ച് എല്ലാദിവസവും രാവിലെ പ്രഭാതസവാരി നടത്തും. ജീവിതശൈലീ രോഗമുള്ളവരും പ്രഭാതസവാരിയില്‍ താൽപര്യമുള്ളവരുമായ 15 മുതല്‍ 20 പേര്‍ വരെ ഉള്‍പ്പെടുന്ന സംഘത്തെയാണ് ഓരോ വാര്‍ഡില്‍നിന്ന് തെരഞ്ഞെടുത്തത്. പഞ്ചായത്ത് ഇവര്‍ക്ക് പ്രത്യേകം ജഴ്സിയും നല്‍കും. മാസത്തിലൊരിക്കല്‍ യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ജീവിതശൈലീ രോഗനിയന്ത്രണത്തിന് പഞ്ചായത്തിൻെറ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും ഉദ്ഘാടനം മേയിൽ നടത്തുമെന്നും പ്രസിഡന്‍റ് ആര്‍. രാജേന്ദ്രകുമാര്‍ പറഞ്ഞു. സ്വകാര്യഭൂമിയില്‍ തടിയുൽപാദനം; പദ്ധതിയുമായി വനം വകുപ്പ് ആലപ്പുഴ: സ്വകാര്യഭൂമിയില്‍ തടിയുൽപാദനം വര്‍ധിപ്പിക്കാനും തടിയിനങ്ങളുടെ ലഭ്യതയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുമായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തുന്നത്. 50 മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും 401 മുതല്‍ 625 വരെ തൈ ഒന്നിന് 30 രൂപ നിരക്കിലും ധനസഹായം നല്‍കും. കൂടുതല്‍ വിവരങ്ങളും അപേക്ഷഫോറവും ആലപ്പുഴ കൊമ്മാടിയിലെ സാമൂഹിക വനവത്കരണ ഓഫിസിലും വനം വകുപ്പിന്റെ വെബ്സൈറ്റിലും (www.forest.kerala.gov.in) ലഭിക്കും. ഫോണ്‍: 0477 2246034.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story