Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:28 AM IST Updated On
date_range 21 April 2022 5:28 AM IST'ചേലൊത്ത ചേർത്തല' നഗരസഭ ഒരുക്കം തുടങ്ങി
text_fieldsbookmark_border
ചേർത്തല: നഗരസഭയുടെ സമ്പൂർണ ഖരമാലിന്യ ശുചിത്വ പരിപാടിയായ 'ചേലൊത്ത ചേർത്തല'ക്ക് ഒരുക്കം തുടങ്ങി. അത്തം നാളിൽ പൂർത്തിയാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപവത്കരിച്ചു. ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിന് ബയോ കമ്പോസ്റ്റർ ബിന്നുകൾ സ്ഥാപിക്കലും അജൈവ മാലിന്യസംസ്കരണത്തിന് ഹരിത കർമസേന അംഗത്വം ഉറപ്പാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. നാലുമാസത്തെ വിവിധ പ്രചാരണ പരിപാടികളിലൂടെ 35 വാർഡും സമ്പൂർണ ശുചിത്വ വാർഡുകളാകുന്ന മുറക്ക് ആഗസ്റ്റ് 30 അത്തം നാളിൽ നഗരസഭയെ സമ്പൂർണ ഖരമാലിന്യ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കും. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർ, നഗരസഭ മുൻ ചെയർമാൻ പി. ഷാജി മോഹനൻ, എൻ.ആർ. ബാബുരാജ്, യു. മോഹനൻ, ആശ മുകേഷ്, തോമസ് കോട്ടൂർ, അയ്യൂബ്, എം.ഇ. രാമചന്ദ്രൻ നായർ, ത്രിവിക്രമൻ, ലംബോദരൻ, ജയൻ ചമ്പക്കുളം, കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിന് 1001 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story