Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:28 AM IST Updated On
date_range 21 April 2022 5:28 AM ISTഓപറേഷന്‍ സാഗര്‍റാണി കടലാസില്‍ പച്ചമീെൻറ പഴക്കം അറിയുന്നുണ്ടോ?
text_fieldsbookmark_border
ഓപറേഷന്‍ സാഗര്‍റാണി കടലാസില്‍ പച്ചമീൻെറ പഴക്കം അറിയുന്നുണ്ടോ? അമ്പലപ്പുഴ: രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യവില്‍പന തടയാന്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടപ്പാക്കിയ ഓപറേഷന്‍ സാഗര്‍ റാണി കടലാസില്‍ ഒതുങ്ങി. ജില്ലയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യവ്യാപാരം തകൃതിയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും എത്തുന്നത്. വല്ലപ്പോഴും നടക്കുന്ന പരിശോധനകളിൽ 'ചെറുമീനുകൾ' മാത്രം പിടിയിലാകുന്നു. ഇക്കാരണത്താൽ വിഷം കലർന്ന മീൻ ഭക്ഷിക്കേണ്ടി വരുകയാണ് ജനത്തിന്. പുലര്‍ച്ച വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യം വിവിധമാര്‍ക്കറ്റുകളില്‍ ലേലം ചെയ്താണ് ചില്ലറവില്‍പനശാലകളില്‍ എത്തിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ വിവാദമാകുമ്പോള്‍ ചില്ലറവില്‍പന ശാലകളില്‍ പരിശോധന നടത്തി കേടുവന്ന മത്സ്യങ്ങള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണക്കാരായ ചെറുകിട കച്ചവടക്കാരെയാണ് ഏറെ ബാധിക്കുന്നത്. എന്നാല്‍, ചെക്ക്‌പോസ്റ്റുകളിലൂടെ എത്തുന്ന മത്സ്യം മായം കലരാത്തതാണെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷ വിഭാഗം തയാറാകാറില്ല. ഫോര്‍മാലിന്‍ ഉള്‍പ്പെടെ വിഷവസ്തുക്കള്‍ കലര്‍ന്ന മത്സ്യം പിടികൂടാനായാണ് ഓപറേഷന്‍ സാഗര്‍റാണി പേരില്‍ പരിശോധന സംവിധാനം ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മുന്തിയ ഇനം മത്സ്യങ്ങളിലാണ് ഇത്തരം വിഷവസ്തുക്കള്‍ കലര്‍ത്തുന്നത്. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം അറിയാമെങ്കിലും ഇവ പിടികൂടി നശിപ്പിക്കാന്‍ പലപ്പോഴും തയാറാകാറില്ല. വ്യാപക പരാതികള്‍ ഉയരുമ്പോഴും വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും മാത്രമാണ് പ്രഹസനമായി പരിശോധന ഉണ്ടാകാറുള്ളത്. കോവിഡ് കാലത്തുപോലും ജില്ലയിൽ ഉൾപ്പെടെ വ്യാപകമായി മത്സ്യവില്‍പന പൊടിപൊടിച്ചിരുന്നു. പല മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ മാസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ വിറ്റഴിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നിരവധി ഇന്‍സുലേറ്റഡ് ലോറികള്‍ അടക്കം വാഹനങ്ങളില്‍ പഴകിയ മത്സ്യങ്ങള്‍ കടത്തുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരംഭിച്ച പരിശോധന സംവിധാനം ചില ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യാത്തതിനാല്‍ പാളിയിരിക്കുകയാണ്. ചില്ലറവില്‍പനക്കാരുടെ കൈകളില്‍ എത്തുന്നതിന് മുമ്പ് മത്സ്യം മായംകലരാത്തതാണെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷ വിഭാഗം തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story