Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൻ.ടി.പി.സി...

എൻ.ടി.പി.സി ഫ്ലോട്ടിങ്​ സോളാർ പദ്ധതി ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
എൻ.ടി.പി.സി ഫ്ലോട്ടിങ്​ സോളാർ പദ്ധതി ഉദ്ഘാടനം ഇന്ന്
cancel
ഹരിപ്പാട്: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ നിർമാതാവായ എൻ.ടി.പി.സി ലിമിറ്റഡ്, അതിന്റെ 22 മെഗാവാട്ട് (പാർട്ട് കപ്പാസിറ്റി) ഫ്ലോട്ടിങ്​ സോളാർ പദ്ധതി കായംകുളം താപനിലയത്തിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 350 മെഗാവാട്ട് നാഫ്ത അധിഷ്ഠിത ഗ്യാസ് പവർ പ്ലാന്റാണ് എൻ.ടി.പി.സി-കായംകുളം. ഹരിത ഊർജം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, എൻ.ടി.പി.സി 92 മെഗാവാട്ട് ഫ്ലോട്ടിങ്​ സോളാർ പദ്ധതിയാണ് നിർമിക്കുന്നത്. ഫ്ലോട്ടിങ്​ സോളാർ പദ്ധതിയുടെ നിർമാണം 2019 ൽ ആരംഭിച്ചു. അതിൽ 22 മെഗാവാട്ടിന്റെ ആദ്യ ഘട്ടമായ 22 മെഗാവാട്ട് പൂർത്തിയായി. ഇതിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story