Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

അറ്റകുറ്റപ്പണി​ക്കി​​ടെ ഹൗസ്​ബോട്ട്​ കത്തിനശിച്ചു

text_fields
bookmark_border
ആലപ്പുഴ: അറ്റകുറ്റപ്പണിയുടെ ഭാഗമായി നടന്ന വെൽഡിങ്ങിനിടെ ഹൗസ്​ബോട്ടിന്​ തീപിടിച്ച്​ പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ നാലിനാണ്​ സംഭവം.​ ആലപ്പുഴ തിരുമല വാർഡ് ഭാർഗവൻ ജെട്ടിക്ക് സമീപത്ത്​ അറ്റകുറ്റപ്പണി നടത്തിയിരുന്ന ജോസിന്‍റെ 'ഗോഡ്സ് ഔൺ' ഹൗസ്​ബോട്ടാണ്​ കത്തനശിച്ചത്​. 40ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. കുമരകം ഭാഗത്ത്​ ഓടുന്ന ഹൗസ്​ബോട്ട്​ സീസണിൽ ഓടാൻ അറ്റകുറ്റപ്പണിക്കായാണ്​ ആലപ്പുഴയിൽ എത്തിച്ചത്​. വെൽഡിങ്ങിനിടെയുണ്ടായ തീപ്പൊരിയിൽനിന്നാണ്​ തീപടർന്നത്​. തീ ആളുന്നത്​ കണ്ട്​ വെൽഡിങ് ജോലി ചെയ്തിരുന്നവർ അതിവേഗം പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തിൽ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. സമീപത്ത് മറ്റ്​ ഹൗസ്​ബോട്ടുകളുണ്ടായിരുന്നെങ്കിലും അഗ്​നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീകെടുത്തി. സംഭവമറിഞ്ഞ് ടൂറിസം പൊലീസ് സ്ഥലത്തെത്തിയിരുന്നു. APL house boat ആലപ്പുഴ ഭാർഗവൻ ജെട്ടിയിൽ അറ്റകുറ്റപ്പണിക്കിടെ തീപിടിച്ച ഹൗസ്​ബോട്ടി​ൽ അഗ്​നിരക്ഷാസേന തീകെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story