Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:33 AM IST Updated On
date_range 20 April 2022 5:33 AM ISTമതങ്ങൾ ഉയർത്തുന്ന സന്ദേശം മാനവ സൗഹാർദത്തിന് -ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
text_fieldsbookmark_border
ആലപ്പുഴ: മതങ്ങൾ ഉയർത്തുന്ന സന്ദേശം മാനവ സൗഹാർദത്തിന്റേതെന്ന് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. മാനവ സൗഹൃദവും സാഹോദര്യവുമാണ് വിവിധ ഭാഷകളിലും ശൈലിയിലും എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി റമദാൻ സന്ദേശം നൽകി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, ആലപ്പുഴ സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ഫാ. സോളമൻ ചാരംകാട്ട്, കെ.ജി. ജഗദീശൻ, അഡ്വ. എ.എം. നസീർ, അഡ്വ. എ.എ. റസാഖ്, ഡോ. പി.എസ്. ഷാജഹാൻ, ഡോ. അബ്ദുൽ സലാം, ഡോ. ഒ. ബഷീർ, അഡ്വ. പി.പി. ഗീത, അഡ്വ. റീഗോ രാജു, അഡ്വ. ജി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു. (ചിത്രം ... ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story