Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രധാനമന്ത്രി വിള...

പ്രധാനമന്ത്രി വിള ഇൻഷുറൻസ്: കൂടുതൽ കർഷകരെ ആകർഷിക്കാൻ പാഠശാല

text_fields
bookmark_border
ആലപ്പുഴ: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ കർഷകരെ ആകർഷിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി ഈമാസം 25 മുതൽ മേയ് ഒന്നുവരെ പ്രചാരണവും കാമ്പയിനും നടത്തും. പദ്ധതി വിശദീകരിക്കാൻ 26ന് രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളിലും കർഷകരുടെ പാഠശാല നടത്തും. ഒരു പഞ്ചായത്തിൽ 100 കർഷകരെയെങ്കിലും പങ്കെടുപ്പിച്ച്​ പാഠശാല നടത്താനാണ്​ നിർദേശം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്​ കീഴിലെ സി.എസ്.സി ഡിജിറ്റൽ സേവ കേന്ദ്രങ്ങളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കാർഷികവിളകൾക്കു പരിരക്ഷ ഉറപ്പാക്കാൻ 2016 ഫെബ്രുവരിയിലാണ് കേന്ദ്രം പദ്ധതി തുടങ്ങിയത്. കുറഞ്ഞ പ്രീമിയത്തിൽ​ വിളകൾ ഇൻഷുർ ചെയ്യാമെന്നതും വിളനാശത്തിന്​ കൂടുതൽ തുക നഷ്ടപരിഹാരം ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ നേട്ടം. പദ്ധതി വരും മുമ്പ്​ ഹെക്ടറിന്​ ശരാശരി 15,100 രൂപയായിരുന്നു നഷ്ടപരിഹാരം. ഇപ്പോൾ 40,700 രൂപയായി വർധിച്ചു. പ്രാദേശിക പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വ്യക്തിഗത വിളനഷ്ടങ്ങൾക്കും വിളവെടുപ്പിനുശേഷമുണ്ടാകുന്ന നഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും. പ്രതിവർഷം 5.5 കോടിയിലധികം അപേക്ഷ പദ്ധതിയിൽ ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷംവരെ 90,000 കോടിയുടെ നഷ്ടപരിഹാരം നൽകിയതായി അധികൃതർ പറഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്​ഷന്‍ ട്രയൽസ് എസ്.ഡി.വി സ്കൂളിൽ ആലപ്പുഴ: ആറ് മുതല്‍ 11ആം തരം വരെയുള്ള സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് സംസ്ഥാനത്തെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്​ഷന്‍ ട്രയൽസ് എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തൈയ്ക്വാൻഡോ, വോളിബാള്‍, ബാസ്‌കറ്റ്‌ബാള്‍, ഹോക്കി, റെസ്​ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സെലക്​ഷനാണ് വ്യാഴാഴ്ച നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട്​ ഫോട്ടോയും സഹിതം രാവിലെ എട്ടിന്​ മുമ്പ്​ ഗ്രൗണ്ടിൽ ഹാജരാകണം. ആറ്​, ഏഴ്​ ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും ഒമ്പത്​, പത്ത്​ ക്ലാസുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും 8, 11 ക്ലാസുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചുമാകും പ്രവേശനം. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള നാല്​ മുതല്‍ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്​ഷന്‍ ട്രയല്‍സാണ് ആലപ്പുഴയിൽ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story