Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജീവ് പൈയുടെ നല്ല...

രാജീവ് പൈയുടെ നല്ല മനസ്സ്​; അംഗന്‍വാടി കെട്ടിടം ഒരുങ്ങുന്നു

text_fields
bookmark_border
രാജീവ് പൈയുടെ നല്ല മനസ്സ്​; അംഗന്‍വാടി കെട്ടിടം ഒരുങ്ങുന്നു
cancel
അമ്പലപ്പുഴ: രാജീവ് പൈയുടെ നല്ല മനസ്സുകൊണ്ട് കുരുന്നുകൾക്ക് അക്ഷരം നുകരാൻ കെട്ടുറപ്പുള്ള കെട്ടിടമൊരുങ്ങുന്നു. ഇതിന്​ ലക്ഷങ്ങൾ വിലയുള്ള മൂന്ന് സെന്‍റ്​ സ്ഥലമാണ് ഇദ്ദേഹം വിട്ടുനൽകിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13ാം വാർഡ് കോമന കൃഷ്ണകൃപയിൽ രാജീവ് പൈയാണ്​ (67) കുരുന്നുകളുടെ ദുരിതമറിഞ്ഞ് അംഗൻവാടിക്ക്​ കെട്ടിടം നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകിയത്. ഈ വാർഡിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പല സ്ഥലങ്ങളിൽ താൽക്കാലിക ഷെഡുകളിലാണ് അംഗൻവാടി പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലെ മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. കുരുന്നുകളുടെ ദുരിതം നേരിട്ടറിഞ്ഞ രാജീവ് പൈ റോഡരികിലെ 16 സെന്‍റിൽനിന്ന് മൂന്ന്​ സെന്‍റ്​ അംഗൻവാടി കെട്ടിടം നിർമിക്കാൻ വിട്ടുനൽകുകയായിരുന്നു. സ്ഥലത്തിന്‍റെ ആധാരം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്ററും ചെയ്തു. ഈ പ്രദേശത്ത് ഒരു സെന്‍റിന് നാല്​ ലക്ഷം രൂപയാണ് വില. ലക്ഷങ്ങളെക്കാൾ വലുത് കുരുന്നുകളുടെ നല്ല നാളെയാണ് എന്ന തിരിച്ചറിവാണ് ഇതിന് തന്നെ പ്രേരിപ്പിച്ചതെന്നും രാജീവ് പൈ പറയുന്നു. (ചിത്രം.. രാജീവ് പൈ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story