Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTമാലിന്യവാഹിനിയായി തോണ്ടുകണ്ടത്ത് തോട്
text_fieldsbookmark_border
ചാരുംമൂട്: പത്തനംതിട്ട-ആലപ്പുഴ ജില്ല അതിർത്തി പങ്കിടുന്ന കുടശ്ശനാട് തോണ്ടുകണ്ടത്തെ തോട് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമായി മാറി. പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യവും നിറഞ്ഞ് ഈ നീരൊഴുക്ക് തോട് രോഗവാഹിനിയായാണ് ഒഴുകുന്നത്. തോട്ടിലേക്ക് ദിനംപ്രതി വൻതോതിലാണ് മാലിന്യം തള്ളുന്നത്. ഇതുമൂലം വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇരുജില്ലയുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിൽ തള്ളിയ ടൺ കണക്കിന് മാലിന്യം നീക്കാനുള്ള ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ആരെ സമീപിക്കണമെന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്. അതിർത്തി പഞ്ചായത്തായ പാലമേൽ കുടശ്ശനാട് വാർഡിലാണ് തോണ്ടുകണ്ടം സ്ഥിതി ചെയ്യുന്നത്. തോണ്ടുകണ്ടത്തിന്‍റെ സമീപത്തായാണ് പന്തളം ബാഡ്മിന്റൺ കോർട്ടിലേക്കുള്ള വഴി കടന്നുപോകുന്നതും പന്തളം നഗരസഭ തുടങ്ങുന്നതും. പൊതുജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് കുറ്റകരമായിട്ടും ഇവരെ കണ്ടെത്തി നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അധികാരികൾ അടിയന്തരമായി ഇടപെട്ട് തോണ്ടുകണ്ടം തോടിനെ മാലിന്യ മുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം : തോണ്ടുകണ്ടത്തിലെ തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
