Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:28 AM IST Updated On
date_range 20 April 2022 5:28 AM ISTഇന്ത്യയെ മാനവികതയിലേക്ക് കൊണ്ടുവരാൻ അംബേദ്കർ ദർശനങ്ങൾക്കേ കഴിയൂ -കെ. അംബുജാക്ഷൻ
text_fieldsbookmark_border
മാവേലിക്കര: ഇന്ത്യയെ മാനവികതയിലേക്ക് പുതുക്കിപ്പണിയാൻ അംബേദ്കർ ദർശനങ്ങൾക്കേ കഴിയൂയെന്ന് ദലിത് പാന്തേഴ്സ് സ്ഥാപക നേതാവും പ്രസീഡിയം അംഗവുമായ കെ. അംബുജാക്ഷൻ അഭിപ്രായപ്പെട്ടു. കേരള ദലിത് പാന്തേഴ്സ് സംസ്ഥാന കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാവേലിക്കര വ്യാപാര ഭവൻ ഹാളിൽ നടന്ന അംബേദ്കർ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ലോകവിജ്ഞാന ദിനമായി ആഘോഷിക്കുകയാണ്. അംബേദ്കർ ചിന്തകൾക്കും ദർശനങ്ങൾക്കും ഇന്ന് പ്രസക്തി വർധിക്കുകയാണെന്നും അംബുജാക്ഷൻ പറഞ്ഞു. ജില്ല പ്രസിഡന്‍റ് പ്രശാന്തൻ പത്തിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് ഇടയ്ക്കാട്, സതീഷ് പാണ്ടനാട്, ട്രഷറർ രാജൻ കണ്ണനാകുഴി, സെക്രട്ടറി രജികുമാർ പാണ്ടനാട്, വൈസ് പ്രസിഡന്‍റ് സുധീർകുമാർ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻ സി. മാവേലിക്കര, സന്തോഷ് പുലിയൂർ, ബിജു ഇലഞ്ഞിമേൽ, ജോജി എടത്വ, വിനോദ് മുറിയായിക്കര, വിജി ഇലഞ്ഞിമേൽ, സുധൻ മുട്ടേൽ, ജ്യോതിലക്ഷ്മി പാണ്ടനാട്, സുനിൽ ധരണി, സജു പാണ്ടനാട് എന്നിവർ സംസാരിച്ചു. ഫോട്ടോ .. കേരള ദലിത് പാന്തേഴ്സ് സംസ്ഥാന കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന അംബേദ്കർ ജയന്തി പാന്തേഴ്സ് സ്ഥാപക നേതാവും പ്രസീഡിയം അംഗവുമായ കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
