Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ചു

text_fields
bookmark_border
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 'മികവ് 2021' എന്ന പേരിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവർക്കും,സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, സ്വന്തമായി ആകെയുണ്ടായിരുന്ന മൂന്ന് സെന്‍റ്​ സ്ഥലം അംഗൻവാടിക്ക് വിട്ടുകൊടുത്ത തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിലെ ലീലാകൃഷ്ണനെയും ആദരിച്ചു. 375 പേർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ നടന്ന ചടങ്ങ് ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ.എ അനുമോദനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ സ്മിതാ ദേവനന്ദൻ, ബി.ഡി.ഒ സിസിലി, ധന്യാ സന്തോഷ്, അഷറഫ് വെള്ളേത്ത്, ഡി. വിശ്വംഭരൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു, എം.കെ. ജനാർദനൻ, സി.പി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story