Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:35 AM IST Updated On
date_range 19 April 2022 5:35 AM ISTപാലക്കാടുണ്ടായത് വർഗീയ ഏറ്റുമുട്ടൽ -കാനം രാജേന്ദ്രൻ
text_fieldsbookmark_border
ആലപ്പുഴ: വർഗീയ ശക്തികളുടെ ഏറ്റുമുട്ടലാണ് പാലക്കാടുണ്ടായതെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വർഗീയ സംഘടനകളെ തുറന്നു കാട്ടാൻ മാധ്യമങ്ങളും പൊതുസമൂഹവും തയാറാകണം. വർഗീയ കക്ഷികളെന്നുതന്നെ പറഞ്ഞ് ഇവരെ ഒറ്റപ്പെടുത്തുന്ന തുറന്ന നിലപാടാണ് മാധ്യമങ്ങൾ പിന്തുടരേണ്ടത്. കൊലപാതകങ്ങൾ പൊലീസിനും സർക്കാറിനും എതിരെ ആയുധമാക്കുന്ന നിലപാട് ശരിയല്ല. സർക്കാറിനെ അറിയിച്ചല്ല കൊലപാതകങ്ങൾ അരങ്ങേറുന്നത്. ഇന്‍റലിജൻസ് സംവിധാനം ശക്തിപ്പെടുത്തി അക്രമങ്ങൾക്കെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റേത്. കെ.എസ്.ആർ.ടി.സിയിലെ സമരം ന്യായീകരിച്ച കാനം, സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശം തള്ളിപ്പറയാനാകില്ല. കെ.എസ്.ഇ.ബി സമരത്തിൽ ശരിതെറ്റുകൾ കണക്കിലെടുത്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story