Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതരിശുഭൂമിയിൽ നൂറുമേനി...

തരിശുഭൂമിയിൽ നൂറുമേനി വിളവുമായി വനിത കൂട്ടായ്മ

text_fields
bookmark_border
തരിശുഭൂമിയിൽ നൂറുമേനി വിളവുമായി വനിത കൂട്ടായ്മ
cancel
കായംകുളം: വനിത കൂട്ടായ്മ തരിശുഭൂമിയിൽ ഇറക്കിയ കൃഷിയിൽ നൂറുമേനി വിളവ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിഭവന്റെ സഹായത്തോടെ നഗരസഭയിലെ 42 ാം വാർഡിൽ രണ്ടര ഏക്കർ തരിശുഭൂമിയിലെ കൃഷി. ഒരേക്കറിൽ എള്ളും ബാക്കി ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ്, വഴുതന, പച്ചമുളക്, ചീര, വാഴ തുടങ്ങിയവയുമാണ് കൃഷി ചെയ്തത്. പതിനയ്യായിരത്തോളം രൂപയുടെ ചീര ഇതിനകം വിറ്റഴിച്ചു. വിഷരഹിത പച്ചക്കറി കൃഷിയിടത്തിൽതന്നെ വിറ്റഴിക്കപ്പെടുകയാണ്. സംഘകൃഷി വിജയകരമായതോടെ പദ്ധതി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. അയൽക്കൂട്ട സംഘത്തിലെ ഒമ്പത് വനിതകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വിളവെടുപ്പ് മഹോത്സവം നഗരസഭ ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. ഹരിലാൽ, സി.ഡി.എസ് മെംബർ ശ്രീകുമാരി, വിജയശ്രീ, അനിത, മഞ്ജു, സൈനുദ്ദീൻ കുഞ്ഞ്, ഉസ്മാൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY1KRISHI കായംകുളം നഗരസഭ 42 ാം വാർഡിൽ തരിശുഭൂമിയിലെ കൃഷി വിളവെടുപ്പ് ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story