Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹറമിലെ നോമ്പുകാലം...

ഹറമിലെ നോമ്പുകാലം ഓർത്തെടുത്ത്​ ഉസ്മാൻകുട്ടി

text_fields
bookmark_border
Attn: റമദാൻ വിശേഷം ആറാട്ടുപുഴ: പ്രവാചകൻ മുഹമ്മദ്​ നബി അന്ത്യവിശ്രമം കൊള്ളുന്ന റൗള ഷരീഫിന്‍റെ ചാരത്ത് മൂന്നരപ്പതിറ്റാണ്ട് കഴിഞ്ഞതിന്‍റെ ഓർമകൾ ഉസ്മാൻകുട്ടിയുടെ മനസ്സിൽ കുളിർമഴയായി ഇപ്പോഴും പെയ്തിറങ്ങുകയാണ്. ജീവിതത്തിൽ തനിക്ക് ലഭിച്ച മറ്റെന്തിനെക്കാളും വലിയസൗഭാഗ്യമാണിതെന്ന്​ അദ്ദേഹം പറയുന്നു​. കായംകുളം കണ്ടല്ലൂർ കൊപ്രാപ്പുരയിൽ വീട്ടിൽ ഉസ്മാൻകുട്ടി (82) ഹറമിലെ നോമ്പുകാലം ഓർത്തെടുക്കുകയാണ്​. കായംകുളം മേടമുക്കിൽ പലചരക്ക് കട നടത്തുന്നതിനിടെ 40ാമത്തെ വയസ്സിലാണ് ജോലിതേടി സൗദിയിലേക്ക് പോകുന്നത്​. നാല് പെണ്ണും ഒരാണും ഉൾപ്പെടെ അഞ്ച്​ മക്കളാണുള്ളത്​. പെൺമക്കളെ കെട്ടിച്ചയക്കാൻ നാട്ടിൽനിന്നിട്ട് കാര്യമില്ലെന്ന തോന്നലിലാണ് കടൽകടന്നത്. മദീനയിലെ ഹറം പള്ളിയിലെ ബാബു സിദ്ദീഖിൽ ശുചീകരണ തൊഴിലാളിയായിട്ടാണ് ജോലി ലഭിച്ചത്. പൊലീസ്​ ക്യാമ്പ് ഉൾപ്പെടുന്ന സ്ഥലമാണിത്. ശമ്പളവും താമസസൗകര്യവുമൊക്കെ പരിമിതമായിരുന്നു. എന്നാൽ, പുണ്യഗേഹത്തിൽ നമസ്കരിക്കാനും തിരുനബിയുടെ ചാരത്ത് ജോലി ചെയ്യാനും കിട്ടിയ സൗഭാഗ്യത്തിൽ മറ്റ്​ പ്രശ്നങ്ങൾ ഉസ്മാൻകുട്ടിക്ക്​ കുറവായി തോന്നിയില്ല. നീണ്ട 35 കൊല്ലം​ ഈ ജോലിയിൽ തുടർന്നു​. ഈ കാലയളവിൽ കടൽകടന്ന്​ എത്തിയ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ എപ്പോഴും ആളുകൾ എത്തിയിരുന്ന വിശുദ്ധ ഇടമായതിനാൽ തിരക്കൊഴിഞ്ഞ നേരമില്ല. നോമ്പുകാലത്ത് പ്രത്യേകിച്ചും. ഹറമിലെ നോമ്പുകാലം ജീവിതത്തിൽ മറക്കാനാകാത്ത ഒന്നാണ്​. മറ്റൊരു ചിന്തയും ഹറമിലെ നോമ്പുകാലത്ത് അലട്ടിയിട്ടില്ല. നോമ്പിന്‍റെ ചൈതന്യം ഉൾക്കൊണ്ട് പ്രാർഥനയും ജോലിയും നിർവഹിക്കാൻ കഴിയുന്നുവെന്നതാണ്​ പ്രധാന കാര്യം. ഇതിന് പകരം വെക്കാൻ ഭൗതിക നേട്ടങ്ങൾക്കാകില്ല. പ്രത്യേക അനുഭൂതിയാണ് ഹറമിലെ നോമ്പുകാലം സമ്മാനിച്ചത്​. പുണ്യം പ്രതീക്ഷിച്ച് നാനാദിക്കുകളിൽനിന്ന്​ പതിനായിരങ്ങൾ എത്തുന്ന ഇടത്ത് സ്ഥിരമായി ആരാധന നിർവഹിക്കാൻ ലഭിച്ച സൗഭാഗ്യമാണ്​ മറ്റെന്തിനെക്കാളും വലുത്​. ഹറമിലെ ജീവിതത്തിൽ അനുഭവിച്ച സമാധാനവും ശാന്തിയും പറഞ്ഞറിയിക്കാൻ കഴിയില്ല. കായംകുളം മാമയെന്നാണ് ഉസ്മാൻകുട്ടിയെ അറിയപ്പെട്ടിരുന്നത്. ഹറമിൽ കേരളത്തിൽനിന്ന്​ പ്രത്യേകിച്ച്​ ആലപ്പുഴയിൽനിന്ന്​ എത്തുന്നവർക്ക്​ ഏറെസഹായവും ചെയ്തുകൊടുത്തിട്ടുണ്ട്​. ശാരീരിക അവശതകൾ മൂലം 75ാം വയസ്സിലാണ് ഹറമിൽനിന്ന്​ വിട പറയുന്നത്. നാട്ടിലെത്തിയിട്ട് ഏഴു വർഷമായി. ഹറമിലെ സമാധാനം നിറഞ്ഞ ജീവിതവും നോമ്പുതുറയും ചൈതന്യം നിറയുന്ന ഓർമകളും മനസ്സിൽ നിറച്ചാണ് ഉസ്മാൻകുട്ടി ഇപ്പോഴും കഴിയുന്നത്​. APL usmankutty ഉസ്മാൻകുട്ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story