Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതുക്കുളങ്ങര...

പുതുക്കുളങ്ങര പള്ളിയോടം തീരമണഞ്ഞു

text_fields
bookmark_border
പുതുക്കുളങ്ങര പള്ളിയോടം തീരമണഞ്ഞു
cancel
നീരണിയൽ ചടങ്ങ് ആഗസ്റ്റ്​ 21ന് ചെങ്ങന്നൂർ: പാലത്തിന്റെ ഉയരക്കുറവിൽ പുതുക്കുളങ്ങര പള്ളിയോടം കരയിലൂടെ യാത്ര ചെയ്ത് ആദിപമ്പയുടെ തീരത്തെത്തി. വരട്ടാറിന് കുറുകെ പുതുക്കുളങ്ങരയിൽ നിർമിച്ച പാലത്തിന്​ ഉയരമില്ലാത്തതിനാൽ നീരണിയൽ വരട്ടാറിൽ നടത്താനാകില്ലായിരുന്നു. പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലുമില്ലാത്ത പാലമാണിവിടെ നിർമിച്ചത്. ജലവിതാനമുയർന്നാലും താഴ്ന്നാലും അമരം പാലത്തിന്റെ ബീമിൽ തട്ടുന്നതിനാലാണ്​ കരയാത്ര നടത്തിയത്. ടാറിട്ട റോഡിലൂടെ പച്ചമടലുകൾ നിരത്തി പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിന്റെ വടക്കേ മതിൽ പൊളിച്ച് വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദിപമ്പയുടെ തീരത്തെത്തിച്ചത്. ആഗസ്റ്റ്​ 21 ന് പള്ളിയോടം നീരണിയൽ ചടങ്ങ് നടത്തും. ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരക്ക്​ ആറര മീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ ഉടമയുമുണ്ട് (വീതി). 68 പേർക്ക് കയറാം. അയിരൂർ ചെല്ലപ്പനാചാരിയുടെ മകൻ സന്തോഷ് ആചാരിയാണ് മുഖ്യശിൽപി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story