Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:33 AM IST Updated On
date_range 18 April 2022 5:33 AM ISTതകഴി ജന്മദിന സമ്മേളനം
text_fieldsbookmark_border
അമ്പലപ്പുഴ: ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ 110 ാം ജന്മവാർഷികദിനം തകഴി ശങ്കരമംഗലത്ത് സംഘടിപ്പിച്ചു. ജന്മദിന സമ്മേളനവും തകഴി സാഹിത്യോത്സവം -2022 പുരസ്‌കാര വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാവ് എം. ലീലാവതിക്ക് ശാരീരിക ബുദ്ധിമുട്ടുമൂലം എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ തിങ്കളാഴ്ച അവരുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ചടങ്ങിൽ തകഴി സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എ മുഖ്യാതിഥിയായി. തകഴി ജന്മദിന പ്രഭാഷണവും ചെറുകഥ പുരസ്‌കാര വിതരണവും വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസ് നിർവഹിച്ചു. വൈസ് ചെയർമാൻ പ്രഫ. എൻ. ഗോപിനാഥപിള്ള പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഗുരുപൂജ അവാർഡ് ജേതാവ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് അലിയാർ എം. മാക്കിയിലിനെയും കീ ബോർഡ് സോളോ നടത്തിയ ഹർഷിത് കൃഷ്ണയെയും ചെയർമാൻ ജി. സുധാകരൻ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മദൻലാൽ, സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ എന്നിവർ സംസാരിച്ചു. apl thakazhi തകഴി ജന്മദിന സമ്മേളന ഭാഗമായ തകഴി സാഹിത്യോത്സവം -2022 കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story