Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചത്തിയറ ഫുട്ബാൾ...

ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ സമ്മർ ക്യാമ്പിന് തുടക്കം

text_fields
bookmark_border
ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ സമ്മർ ക്യാമ്പിന് തുടക്കം
cancel
ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ സമ്മർ ക്യാമ്പിന് തുടക്കമായി. പോളണ്ടിൽനിന്നുള്ള എ-ലൈസൻസ് കോച്ച് റാഡിക് റസിന്‍റെ നേതൃത്വത്തിൽ ആറ് മുതൽ 18 വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്. മിടുക്കരായ കളിക്കാർക്ക് ഇന്‍റർനാഷനൽ പ്ലെയർ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാനും അവസരമുണ്ട്. സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്‍റ്​ കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, അക്കാദമി കോച്ച് ഗിരിജ, സെക്രട്ടറി മധു, നാഷനൽ ഫുട്ബാൾ താരം ബാഷ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 6282314227. ഫോട്ടോ: ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ ആരംഭിച്ച സമ്മർ ക്യാമ്പ് താമരക്കുളം ചത്തിയറ വി.വി.എച്ച്.എസ്.എസ് മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story