Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'സര്‍ഗം' വാര്‍ഷിക...

'സര്‍ഗം' വാര്‍ഷിക സമ്മേളനം

text_fields
bookmark_border
സര്‍ഗം വാര്‍ഷിക സമ്മേളനം
cancel
ചേര്‍ത്തല: സര്‍ഗം കലാസാഹിത്യവേദിയുടെ വാര്‍ഷിക സമ്മേളനവും സാഹിത്യ സംഗമവും നടി മീനാക്ഷി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി കെ. രാമചന്ദ്ര കുറുപ്പ് മാരാരിക്കുളത്തിന്റെ കവിത സമാഹാരം 'തിരയും തീരവും' പ്രകാശനവും നിർവഹിച്ചു. പ്രസിഡന്റ് ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവ് ആലപ്പി ഋഷികേശ്, മഹാത്മാ അയ്യങ്കാളി പുരസ്‌കാര ജേതാവ് വി.പി. സ്വാമിനാഥന്‍, ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ചിത്രകലയിൽ മികവ് പുലർത്തുന്ന കുമാരി സ്വാതി കൃഷ്ണ തുടങ്ങിയവരെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങും കഥയരങ്ങും കവിതാലാപനവും നടത്തി. സെക്രട്ടറി ഷിബു തിരുവിഴ, സി.എൻ. ബാബു, ഡോ. വി.എസ്. ജയൻ, ലീന രാജു പുതിയാട്ട്, ബാബു സാരംഗി, പി.കെ. സുകുമാരകുറുപ്പ്, പി. മോഹന ചന്ദ്രൻ, ചന്ദ്രൻ നെടുമ്പ്രക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story