Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:29 AM IST Updated On
date_range 18 April 2022 5:29 AM ISTകൃഷിനാശം: നഷ്ടപരിഹാരം നൽകണമെന്ന് കിസാൻജനത
text_fieldsbookmark_border
മാന്നാർ: വേനൽമഴയിൽ കൃഷിനാശം സംഭവിച്ച ജില്ലയിലെ കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും കൃഷിയിറക്കാൻ സഹായവും നൽകണമെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്‍റ് പ്രഫ. വി. മാധവൻപിള്ള ആവശ്യപ്പെട്ടു. കിസാൻ ജനത ജില്ല സമ്മേളനം മാന്നാർ പെൻഷൻഭവനിലെ എം.പി. വീരേന്ദ്രകുമാർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയ്ത്ത് തുടങ്ങിയതും കൊയ്യാറായതും കതിരിട്ടതുമായ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ കൃഷിയാണ് നശിച്ചത്. കാറ്റിലും മഴയിലും നെൽച്ചെടികൾ വീണും വെള്ളം കയറിയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. കുട്ടനാട്, അപ്പർകുട്ടനാട്, ഓണാട്ടുകര, കരപ്പുറം പ്രദേശങ്ങളിലെ നെല്ല്, വാഴ, വെറ്റില, പച്ചക്കറി തുടങ്ങിയ ഒട്ടുമിക്ക കൃഷികളും കനത്ത വേനൽമഴയിൽ നശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിളനാശത്തിനും ജീവഹാനിക്ക് സൗജന്യവിള ഇൻഷുറൻസ് ഏർപ്പെടുത്തണം. കർഷക പെൻഷൻ വർധിപ്പിക്കണമെന്നും കർഷകരുടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ് ജി. ശശിധരപ്പണിക്കർ അധ്യക്ഷത വഹിച്ചു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ. സി. അറവന്തറ, പ്രഫ. ഗോവിന്ദൻകുട്ടി കാർണവർ എന്നിവർ സംസാരിച്ചു. കിസാൻ ജനത ജില്ല പ്രസിഡന്‍റായി വി.എൻ. ഹരിദാസ് (ചെങ്ങന്നൂർ), സെക്രട്ടറിയായി എ.കെ .സുന്ദരേശൻ (അമ്പലപ്പുഴ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
