Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:29 AM IST Updated On
date_range 18 April 2022 5:29 AM ISTവിഷുക്കൈനീട്ടമെന്ന പേരിൽ ബി.ജെ.പി ചെങ്ങന്നൂരിൽ പണം വിതരണം നടത്തിയെന്ന് സി.പി.എം
text_fieldsbookmark_border
ചെങ്ങന്നൂർ: തൃശൂർ മോഡൽ വിഷുക്കൈനീട്ടം ബി.ജെ.പി ചെങ്ങന്നൂരിലും നടപ്പാക്കുകയാണെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. വിഷുദിനത്തിൽ ചെങ്ങന്നൂരിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി.ജെ.പി പ്രവർത്തകർ കൈനീട്ടമെന്ന പേരിൽ പണം വിതരണം നടത്തി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് മുന്നിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ് എം. വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു വിതരണം. ഇതു വരെ കാട്ടാത്ത ശുഷ്കാന്തിയോടെ വിഷുദിനത്തിൽ ഇവർ നടത്തിയ സാമ്പത്തിക വിതരണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തിരക്കഥയുടെ ഭാഗമാണ്. വിശ്വാസികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. ക്ഷേത്രങ്ങളെ രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സംഘ്പരിവാറിന്റെ നയമാണ് ഇവിടെ ആവർത്തിക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു മുതൽ ഇത്തരത്തിലുള്ള സാമ്പത്തിക വിതരണം വ്യാപകമായി നടപ്പാക്കുന്നു. ബി.ജെ.പി ജില്ല പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഇത്തരത്തിൽ കണക്കില്ലാത്ത ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story