Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:29 AM IST Updated On
date_range 18 April 2022 5:29 AM ISTവഴിയാത്രക്കാർക്ക് നോമ്പുകഞ്ഞി നൽകി ഖാദിരിയ്യ വളന്‍റിയർ ടീം
text_fieldsbookmark_border
ആദിക്കാട്ടുകുളങ്ങര: വഴിയാത്രക്കാർക്ക് റമദാൻ നോമ്പ് കഞ്ഞി വിതരണം നടത്തി നാടിന് മാതൃകയാകുകയാണ് ഖാദിരിയ്യ വളന്‍റിയർ ടീം. ജാതിമത ഭേദമന്യേ വ്രതനാളകളുടെ പുണ്യം നിലനിർത്തി 30 ദിവസവും കായംകുളം-പുനലൂർ റോഡിലെ വഴിയാത്രക്കാർക്കാണ് നോമ്പ് കഞ്ഞി വിതരണം ചെയ്യുന്നത്. ആദിക്കാട്ടുകുളങ്ങരയിലെ യുവകൂട്ടായ്മയായ ഖാദിരിയ്യ വളന്‍റിയർ ടീമിന്‍റെ നേതൃത്വത്തിലാണിത്. ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്തിലെ റമദാനിലാണ് പ്രസിദ്ധമായ നോമ്പ് കഞ്ഞി വിതരണം ആരംഭിക്കുന്നത്. ദിവസവും ആയിരങ്ങളാണ് നോമ്പുകഞ്ഞി വാങ്ങാൻ പള്ളിയിലെത്തുന്നത്. എന്നാൽ, ഈവർഷം പുതുമാതൃകയായി ഭക്ഷണം പാഴാകാത്ത രീതിയിൽ എല്ലാവരിലേക്കും എത്തിക്കുന്നതാണ് കഞ്ഞിവിതരണം. ഖാദിരിയ്യ വളന്‍റിയർ ടീമിലെ പ്രവർത്തകർ അധികംവരുന്ന കഞ്ഞി റോഡിലൂടെ കടന്ന് പോകുന്ന മുഴുവൻ വാഹനങ്ങളിലെയും യാത്രക്കാർക്കാണ് നൽകുന്നത്. ഈ പ്രവർത്തനത്തിനുള്ള മുഴുവൻ സഹായങ്ങളും നൽകുന്നത് ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയാണ്. ജമാഅത്ത് പ്രസിഡന്‍റ് ഹാഷിം ഹബീബ്, ട്രഷറർ സാബു, പരിപാലന സമിതി അംഗം അനീഷ് എന്നിവരാണ് കഞ്ഞിവിതരണത്തിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഖാദിരിയ്യ വളന്‍റിയർ ടീം ക്യാപ്റ്റൻമാരായ സുഹൈൽ ഹനീഫ, മുഹമ്മദ് അൻസാർ, വൈസ് ക്യാപ്റ്റന്മാരായ തൗഫീഖ്, മാഹീൻ, രിഫായി കോഓഡിനേറ്ററായ അജ്മൽ രിഫായി, പ്രവർത്തകരായ ഫാറൂഖ് രിഫായി, സുഹൈൽ, സഹീർ, റാഷിദ്, സ്വാലിഹ്, ഫൈസൽ, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. APL nombu kanji bus ആദിക്കാട്ടുക്കുളങ്ങരയിൽ ഖാദിരിയ്യ വാളന്‍റിയർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ വഴിയാത്രക്കാർക്ക് നോമ്പുകഞ്ഞി നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story